Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

17 വർഷങ്ങൾക്കിപ്പുറം വിവാഹരഹസ്യം വെളിപ്പെടുത്തി കജോൾ

Kajol അജയ് ദേവ്ഗണും കജോളും-വിവാഹചിത്രം

ബോളിവുഡിന്റെ സ്വപ്ന സുന്ദരി എന്ന വിളിപ്പേരിനുടമ ഹേമമാലിനി ആണെങ്കിലും ഇന്നും ഒട്ടേറെ ആരാധക മനസുകളിലെ സ്വപ്ന സുന്ദരി ആരെന്നു ചോദിച്ചാൽ അതു ക്യൂട്ട് ലേഡി കജോള്‍ തന്നെയാണ്. ബാസിഗറിലൂടെയും ദിൽ വാലേ ദുൽഹനിയാ ലേ ജായേംഗേയിലൂടെയും കുച് കുച് ഹോതാ ഹേയിലൂടെയുമൊക്കെ കജോൾ പ്രേക്ഷക മനസുകളിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു. ഒടുവിൽ തന്റെ കരിയറിന്റെ ഏറ്റവും ഔന്നത്യത്തിൽ നിൽക്കുമ്പോഴാണ് കജോൾ നടൻ അജയ് ദേവ്ഗണിനെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ പതിനേഴു വർഷങ്ങൾക്കിപ്പുറം തന്റെ വിവാഹം സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കജോൾ. എന്തുകൊണ്ടാണ് താൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്ന സമയത്ത് അജയ് യെ വിവാഹം കഴിച്ചതെന്നാണ് കജോൾ പറയുന്നത്.

Kajol കജോളും അജയ് ദേവ്ഗണും

വിവാഹം കഴിഞ്ഞാലും താൻ ഒരു സിനിമയെങ്കിലും ചെയ്യുമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എട്ടൊമ്പതു വർഷമായി ഓരോ സിനിമകൾക്കായി നിർത്താതെ ഓടുകയായിരുന്നു അങ്ങനെയാണ് പ്രൊഫഷണൽ ജീവിതത്തിന് ഒരു ചെറിയ ബ്രേക് കൊടുത്തു കുറച്ചു ശാന്തമാകുവാൻ തീരുമാനിക്കുന്നത്. ഒരുവർഷത്തിൽ മാത്രം നാലും അഞ്ചും ചിത്രങ്ങളാണ് ചെയ്തിരുന്നത്. അത്തരത്തിൽ തന്നെ ജീവിക്കുവാൻ താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് വിവാഹം കഴിക്കുവാനും വര്‍ഷത്തിൽ ഒരു ചിത്രം മാത്രം ചെയ്യുവാനും തീരുമാനിച്ചത്.-കജോള്‍ പറയുന്നു.

1999ൽ ആയിരുന്നു കജോൾ-അജയ് ദേവ്ഗണ്‍ വിവാഹം. നൈസാ, യുഗ് എന്നീ രണ്ടു മക്കളും ഇവര്‍ക്കുണ്ട്. 2003ൽ മകളുടെ ജനനത്തിനു ശേഷം കജോൾ വീണ്ടും സിനിമയിൽ സജീവമായിരുന്നു.

Your Rating: