Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡിലെ താരറാണി കങ്കണ തന്നെ

Kangana Ranaut

ബോളിവുഡിലെ താരറാണിപ്പട്ടം തനിക്കുതന്നെ എന്നു തെളിയിച്ചിരിക്കുകയാണ് നടി കങ്കണ റനൗട്ട്. ഒന്നിനു പുറകെ ഒന്നായി സിനിമകൾ ഇറങ്ങുന്നില്ലെങ്കിലും ബോളിവുഡിലെ വ്യത്യസ്തയായ നടിയാണ് കങ്കണ. തിരഞ്ഞെടുക്കുന്ന സിനിമകളിലും കഥാപാത്രങ്ങളിലും എന്തിനധികം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ പോലും ഒരു കങ്കണ സ്റ്റൈൽ വേറിട്ടുകാണാം. ഇപ്പോഴത്തെ വാർത്ത മറ്റൊന്നുമല്ല ഹിന്ദിതാരസുന്ദരിമാരിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരം നമ്മുടെ ക്യൂന്‍ കങ്കണ ആണെന്നതാണ്. സമകാലീനരായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, കത്രീന കൈഫ് എന്നിവരെ പിന്തള്ളിയാണ് കങ്കണ പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്നത്.

കാട്ടി ബാട്ടിയ്ക്കു ശേഷം വരാനിരിക്കുന്ന പുതിയ ചിത്രത്തിനായി 11 കോടിയാണ് കങ്കണ കൈപ്പറ്റിയിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാർക്കൊപ്പം പ്രതിഫലം കിട്ടേണ്ട അവസ്ഥയിലേക്ക് എത്തേണ്ടതുണ്ടെന്നും ഇതൊരു ചെറിയ ചവിട്ടുപടി മാത്രമാണെന്നും കങ്കണ പറഞ്ഞു. ഹിന്ദി സിനിമാലോകത്ത് പ്രതിഫലത്തിന്റെ കാര്യത്തിൽ നടന്മാർക്കും നടിമാർക്കും ഇടയിലുള്ള അന്തരത്തിനെതിരെ നേരത്തെയും ശബ്ദമുയര്‍ത്തിയിട്ടുള്ള ആളാണ് കങ്കണ.

അതേസമയം അധികം വൈകാതെ കങ്കണയെ സംവിധാനക്കുപ്പായത്തിൽ കാണാൻ കഴിയുമെന്നും ഉറപ്പായി. സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും തിരക്കുപിടിച്ച ഷെഡ്യൂൾ കാരണമാണ് ഇപ്പോൾ നടക്കാതെ പോകുന്നതെന്നും കങ്കണ വ്യക്തമാക്കി. ഒരേസമയം ഒന്നിലേറെ ചിത്രങ്ങളിൽ അഭിനയിക്കുന്നവരുണ്ടാകാം. താൻ ഒരുസമയം ഒരു ചിത്രത്തിൽ മാത്രമേ അഭിനയിക്കുള്ളുവെന്നും ഇതിനകം വരുന്ന 2017 വരേയ്ക്കുള്ള ചിത്രങ്ങളിലേക്ക് കരാർ ഒപ്പിട്ടു കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.