Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവശേഷം കരീനയുടെ കിടിലൻ മേക്കോവർ 

Kareena കരീന കപൂർ

കുഞ്ഞു തൈമൂറിന് ജന്മം നൽകി കരീന കപൂർ വാർത്തകളിൽ നിറഞ്ഞിട്ട് മാസം കുറച്ചേ ആയുള്ളൂ. കരീന കപൂർ-സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് ആദ്യ കുഞ്ഞു പിറന്നത് ആഘോഷിച്ച മാധ്യമങ്ങൾ കുഞ്ഞിനു തൈമൂർ എന്നു പേരിട്ടതും ചർച്ചാവിഷയമാക്കിയിരുന്നു. ഗർഭകാലഘട്ടത്തിലും അമ്മയായശേഷവും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കരീന ഇപ്പോൾ വാർത്തകളില്‍ നിറയുന്നത് പ്രസവശേഷമുള്ള നടിയുടെ മേക്കോവറിലൂടെയാണ്.

പ്രസവശേഷം സാധാരണ സ്ത്രീകൾ മസിലുകൾ അയഞ്ഞു വണ്ണം വച്ച് മറ്റൊരു രൂപത്തിലേക്ക് മാറുന്ന പ്രവണതയാണ് കണ്ടു വരുന്നത്, അത് ഏതു സെലിബ്രിറ്റി ആണെങ്കിലും ശരി. എന്നാൽ കരീനയുടെ പ്രസവശേഷമുള്ള മേക്കോവർ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കരീന പണ്ടത്തേക്കാൾ സുന്ദരിയായിരിക്കുന്നു എന്നതു തന്നെ കാരണം. 

Kareena കരീന കപൂർ

കൃത്യമായ ഡയറ്റിങ്ങിലൂടെ കരീന അമിതവണ്ണം വരുന്നത് പൂർണമായും ഒഴിവാക്കി. ഗർഭകാലത്ത് വേറിട്ട ഫാഷനിലൂടെ ആരാധകരുടെ ശ്രദ്ധയാകർഷിച്ച കരീന പ്രസവശേഷവും അതു തുടരുകയാണ്. ട്രെൻഡിയായ ഹെയർ കട്ടിലൂടെ കൂടുതൽ സുന്ദരിയായിരിക്കുകയാണിപ്പോൾ കരീന. ആണ്. കരൺ ജോഹർ സംഘടിപ്പിച്ച ഒരു പാർട്ടിയിലാണ് താരം ട്രെൻഡി ഹെയർ കട്ടുമായി എത്തിയത്. 

കരീന ഇതുവരെ പരീക്ഷിക്കാത്ത ഹെയർസ്റ്റൈൽ ആണിത്. മുടിയുടെ നീളം കുറക്കാതെ, നെറ്റിയിലേക്കു വെട്ടിയിട്ട മുടിയിഴകൾ ബോളിവുഡിന്റെ ബെബോയെ കൂടുതൽ സുന്ദരിയാക്കുന്നു. കാര്യം എന്തായാലും സൗന്ദര്യത്തിന്റെയും ഫാഷന്റെയും കാര്യത്തിൽ കരീനയ്ക്ക് നോ കോമ്പ്രമൈസ്. 

Your Rating: