Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനം വൈകുന്നതും ആഘോഷിക്കണം

Kate Hudeson

വിമാനം വൈകിയാൽ നാഴികയ്ക്ക് നാൽപതു തവണ എയർലെയ്ൻസ് കമ്പനിക്കാരെ പ്രാകിത്തോൽപ്പിക്കുന്നവരെയല്ലേ നമ്മൾ കണ്ടിട്ടുള്ളു. വിമാനം വൈകുന്നതും ആഘോഷിക്കുന്നവരെ കാണുന്നത് ഇതാദ്യം തന്നെയാണ്. ഹോളിവുഡ് സുന്ദരി കെയ്റ്റ് ഹുഡ്സണിന് വിമാനം വൈകുന്നതൊന്നും അത്ര വലിയ സംഭവമല്ല. കക്ഷി അതങ്ങ് ആഘോഷിക്കുക തന്നെ ചെയ്യും. ലൊസാഞ്ചൽസ് എയർപോർട്ടിൽ വിമാനത്തിനായി കാത്തിരുന്നു ബോറടിച്ചപ്പോൾ പതിനൊന്നുകാരനായ മകനൊപ്പം ഡാൻസ് ചെയ്തതിന്റെ വിഡിയോ ആണിപ്പോൾ തരംഗമാകുന്നത്. ട്രാപ് ക്യൂൻ എന്ന സംഗീതത്തിനൊപ്പമാണ് അമ്മ കെയ്റ്റും മകൻ റെയ്ഡും ചുവടുകൾ വച്ച് ബോറടി മാറ്റിയത്. പതിനഞ്ചു സെക്കൻഡുള്ളള്ള വിഡിയോ ക്ലിപ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.