Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാർഥനാ ഹാളിൽ പൊട്ടിക്കരഞ്ഞ് കത്രീന കൈഫ്

Katrina Kaif

ബോളിവുഡിലെ തിളങ്ങും താരമാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസം താരം ഒരു പള്ളിയ്ക്കുള്ളിൽ പൊട്ടിക്കരഞ്ഞതാണ് ഇപ്പോ ബോളിവു‍ഡിലെ സംസാരവിഷയം. കൈനിറയെ ചിത്രങ്ങളുണ്ട്, കാമുകൻ രൺബീർ കപൂറുമായി അടിച്ചു പിരിഞ്ഞിട്ടുമില്ല, പിന്നെന്തിനായിരിക്കും കത്രീന കരഞ്ഞതെന്നാണ് എല്ലാവരുടെയും സംശയം. ഫിതൂർ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ബാന്ദ്രയിലെ പള്ളി സന്ദർശിക്കുമ്പോഴായിരുന്നു കത്രീന നിയന്ത്രണംവിട്ടു പൊട്ടിക്കരഞ്ഞത്.

ബാന്ദ്രയിലെ മൗണ്ട് മേരി ചർച്ച് സന്ദർശിക്കുകയായിരുന്നു കത്രീന. മാതാവിന്റെ രൂപത്തിനടുത്തേക്ക് പോകുംതോറും കത്രീന തേങ്ങിക്കരയുകയായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ കത്രീനയുടെ ചിത്രങ്ങൾ എടുക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നുവത്രേ. എന്തായാലും കാര്യമായിട്ടെന്തോ കത്രീനയെ അലട്ടുന്നുണ്ടെന്നു വേണം കരുതാന്‍.