Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോഗ് മാഗസിനിൽ കത്രീനയുടെ ബിക്കിനി വിശേഷങ്ങൾ

katrina വോഗ് മാഗസിനു വേണ്ടി കത്രീനയുടെ ഹോട്ട്ഫോട്ടോഷൂട്ട്

ബിക്കിനി വേഷത്തിൽ നീന്തിത്തുടിക്കുന്ന കത്രീന കൈഫാണ് ഇപ്പോൾ വെബ് ലോകത്തെ താരം. ജൂണിൽ ഇറങ്ങിയ വോഗ് മാഗസിൻ കവറിലാണ് ഹോട്ട് ആൻഡ് സെക്സിയായി കത്രീന പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോ ഷൂട്ടിന്റെ വിഡിയോയും ചിത്രങ്ങളും നെറ്റിൽ പ്രചരിക്കുകയാണ്. ഹോട്ട്, സെക്സി, ഗ്രെയ്സ് തുടങ്ങിയ വാക്കുകളൊന്നും പോര കത്രീനയുടെ പുതിയ അവതാരത്തെ വിശേഷിപ്പിക്കാൻ.

katrina-1 വോഗ് മാഗസിനു വേണ്ടി കത്രീനയുടെ ഹോട്ട്ഫോട്ടോഷൂട്ട്

മുമ്പു പലവട്ടം വോഗ് മാഗസിന്റെ കവർ ഗേളായിട്ടുണ്ടെങ്കിലും ഇത്രയധികം സെക്സിയായി വരുന്നത് ഇതാദ്യം. ഫിലിപ്പീൻസിലെ സെബു ബീച്ചിലായിരുന്നു ഫോട്ടോ ഷൂട്ട്. കവറിലെ അലസ സുന്ദരിയുടെ വേഷം കൂടാതെ ബിക്കിനി ഉൾപ്പെടെയുള്ള വേഷങ്ങളിലെല്ലാം ഈ ബാങ് ബാങ് സുന്ദരി താരമായി. നീലവെള്ളത്തിൽ തിമിംഗലത്തോടൊപ്പം നീന്തുന്ന വിഡിയോ ആണ് ആരാധകരുടെ ഹൃദയം പിടിച്ചു നിർത്തുന്നത്.

katrina-2 വോഗ് മാഗസിനു വേണ്ടി കത്രീനയുടെ ഹോട്ട്ഫോട്ടോഷൂട്ട്

നേരത്തെ ജിക്യു മാഗസിന്റെ കവർഗേളായി പ്രത്യക്ഷപ്പെട്ടപ്പോഴും ആരാധകഹൃദയം പിടിച്ചുലച്ചിരുന്നു. വോഗ് ഇന്ത്യ മാഗസിൻ എഡിറ്റർ ഇൻ ചീഫ് അനൈറ്റ ഷ്റോഫ് അഡ്ജാനിയ ആണു കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്.

katrina-3 വോഗ് മാഗസിനു വേണ്ടി കത്രീനയുടെ ഹോട്ട്ഫോട്ടോഷൂട്ട്

ബാർബാർ ദേഖോ, ജാഗാ ജസൂസ് എന്നീ ചിത്രങ്ങളുടെ തിരക്കിനിടെയായിരുന്നു കത്രീനയുടെ ഫോട്ടോഷൂട്ട്. ജാഗാ ജസൂസിൽ മുൻകാമുകൻ രൺബീർ കപൂർ ആണു നായകൻ. കത്രീന– രൺബീർ ബന്ധം വീണ്ടും പൂത്തുലയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.  

Your Rating: