Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടിയ്ക്കു വേണ്ടി 55 ലക്ഷം; പ്രതികരണവുമായി കത്രീന

Katrina Kaif കത്രീന കൈഫ്

നായികമാരുടെയും നായകന്മാരുടെയും കിടിലൻ മേക്ഓവറിനു വേണ്ടി കോടികൾ ചിലവഴിക്കാനും ബോളിവുഡ് സിനിമാലോകം തയ്യാറാണ്. ഇത്തരത്തിൽ അടുത്തിടെ ഒരു ബോളിവുഡ് സുന്ദരിയു‌ടെ മേക്ഓവറിനു വേണ്ടി നിർമാതാവ് ചിലവഴിച്ച പണത്തിന്റെ കണക്കു കേട്ട് ഞെട്ടാത്തവരുണ്ടാകില്ല. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ഫിതൂർ‍ എന്ന ചിത്രത്തിനു വേണ്ടി കത്രീനയു‌ടെ മുടി ചുവപ്പിക്കാൻ 55 ലക്ഷം ചിലവഴിച്ചുവെന്നാണ് ഗോസിപ്പ് പരന്നത്. എന്നാൽ ഇതു ശുദ്ധ അസംബന്ധമാണെന്നാണ് കത്രീന പറയുന്നത്. ഈ വാർത്ത കേട്ടപ്പോൾ ചിരിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല, നമുക്കു അങ്ങനെ വേണമെന്നു തോന്നിയാൽപ്പോലും അതൊരിക്കലും നടക്കുന്ന കാര്യമല്ലെന്നു കത്രീന പറയുന്നു. തീര്‍ത്തും അടിസ്ഥാനരഹിതമായ കാര്യമാണതെന്നും വെറും ചൂടൻ വാർത്തകൾ പടച്ചെടുക്കുന്നവരാണ് ഈ പ്രചരണത്തിനു പിറകില്ലെന്നും കത്രീന പറഞ്ഞു.

ചിത്രത്തിൽ മുടിയുടെ നിറം ചുവപ്പിച്ചി‌‌ട്ടുണ്ട്. എന്നാല്‍ അതിനു വേണ്ടി 55 ലക്ഷമൊന്നും മുടക്കിയിട്ടില്ലെന്നാണ് താരം പറയുന്നത്. ചിത്രവുമായി പ്രതീകാത്മകമ ബന്ധം സൃഷ്ടിക്കുന്നതിനാണ് മുടി ചുവപ്പിച്ചത്. കാശ്മീരില്‍ ഇലകൾ പൊഴിഞ്ഞു കഴിയുമ്പോൾ നിരത്തിന്റെ നിറം ചുവപ്പാകും ചുവപ്പ് ആഗ്രഹത്തിന്റെയും പ്രണയത്തിന്റെയും തീയുടെയും നിറമാണ്. അതിനാൽ തന്റെ മുടിയും ചുവപ്പു നിറമാക്കണമെന്നു പറഞ്ഞത് സംവിധായകൻ തന്നെയാണ്. എന്നാൽ ഇതു ചുറ്റിപ്പറ്റി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വാർത്തകള്‍ പരക്കുന്നുണ്ടെന്നും താനൊരു േസാഷ്യൽ മീഡിയയുടെയും ഭാഗമല്ലാത്തതിനാല്‍ ഇത്തരം കുപ്രചരണങ്ങൾക്കെതിരെ പ്രതികരിക്കാൻ കഴിയാറില്ലെന്നും കത്രീന കൂട്ടിച്ചേർത്തു.