Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടമില്ലാത്ത കോസ്റ്റ്യൂം ധരിക്കേണ്ടി വന്നിട്ടുണ്ട് : കാവ്യ

Kavya Madhavan കാവ്യാ മാധവൻ

നീളൻ പാവാടയിട്ട് കുട്ടിശങ്കരന്റെ അനുരാധയായിട്ടായിരുന്നു വരവ്. പിന്നെ ചുരിദാറിട്ട് മാധവന്റെ രുഗ്‌മിണിയായി, സാരിയുടുത്ത് സദാനന്ദന്റെ സുമംഗലയായി.. വർഷങ്ങൾ കഴിഞ്ഞിട്ടും ഇഴപൊട്ടാതെ മലയാളികളുടെ മനസ്സിൽ ഇപ്പോഴും ചേർന്നിരിക്കുന്നു കാവ്യ. Laksyah എന്ന ഓൺലൈൻ സ്‌റ്റോറിലൂടെ ഫാഷൻ രംഗത്തും സജീവമാകുന്ന കാവ്യയുടെ ഫാഷൻ വിശേഷങ്ങളിലൂടെ”...

ഫാഷൻ സെൻസ്

എന്നെ സംബന്ധിച്ച് ഫാഷൻ സെൻസ് എന്നാൽ കയ്യിൽ കിട്ടുന്നതെല്ലാം വാരിവലിച്ച് ഇടുന്നതല്ല, അവനവനു യോജിക്കുന്ന രീതിയിൽ ഡ്രസ് ചെയ്യുകയാണ്. ഒരു ഡ്രസ് കണ്ടാൽ ഞാൻ ആദ്യം ചിന്തിക്കുക ഇതെന്റെ ബോഡിഷേപ്പിനു യോജിക്കുമോ എന്നാണ്. ഒട്ടുമിക്ക ഡ്രസുകളും ഫിറ്റ് ആണോ അല്ലയോന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. അധികം ടൈറ്റായ ഡ്രസ്സുകൾ ഞാൻ ഉപയോഗിക്കാറില്ല. നമ്മൾ സൊസൈറ്റിയെ ബഹുമാനിക്കണമല്ലോ...

Kavya Madhavan കാവ്യാ മാധവൻ

ബ്രാൻഡ് (ഓർ) കംഫർട്ട്

ഞാൻ എപ്പോഴും കംഫർട്ടിന്റെ ആളാണ്. പുതിയ ഫാഷനുകൾ കണ്ണുമടച്ചു ഫോളോ ചെയ്യുന്നതിനോട് എനിക്കൊട്ടും താൽപര്യമില്ല. ലക്ഷങ്ങൾ വിലയുള്ള ഡ്രസ്സാണെങ്കിലും എനിക്ക് കംഫർട്ടബ്‌ൾ അല്ലെങ്കിൽ പിന്നെ ആ വശത്തേക്കു തിരിഞ്ഞുനോക്കാറില്ല. ഇഷ്‌ട വസ്‌ത്രം ചുരിദാർ തന്നെ. എല്ലാവരും പറയും സാരിയാണ് എനിക്ക് കൂടുതൽ ചേരുന്നതെന്ന്. എങ്കിലും ചുരിദാറിലാണ് ഞാൻ കൂടുതൽ കംഫർട്ട്ബ്ൾ.

സാരി ക്യാരി ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അധികം തിരക്കില്ലാത്ത ഫങ്‌ഷനുകളിൽ മാത്രമേ ഞാൻ സാരി ഉടുക്കാറുള്ളൂ. പിന്നെ, എന്റെ ഇപ്പോഴത്തെ ഫേവറിറ്റ് ഡ്രസ് പലാസോയാണ്. എത്ര കംഫർട്ട്‌ബ്‌ളാണ് ആ വേഷം. ഏതു ബോഡിഷേപ്പുള്ളവർക്കും ചേരും. പലാസോയ്‌ക്ക് ഒപ്പമിടുന്ന ടോപ്പ് തിരഞ്ഞെടുക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ ടോപ്പുകളും ഇതിനൊപ്പം ചേരില്ല. ഷോർട്ട് ടോപ്പോ നല്ല നീളമുള്ള കുർത്തിയോ ഇതിനൊപ്പം ധരിക്കാം.

സിനിമയിലെ കോസ്‌റ്റ്യൂം

ആദ്യകാല സിനിമകളിലൊക്കെ ഇഷ്‌ടമില്ലാത്ത ഡ്രസ്സുകൾ ഇടേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും ആരും നമ്മുടെ അഭിപ്രായം ചോദിക്കില്ലായിരുന്നു. ഇപ്പോൾ അത്ര പ്രശ്‌നങ്ങളൊന്നുമില്ല. ട്രയലൊക്കെ നടത്തിയിട്ടാണ് ഏതു ഡ്രസ് വേണമെന്ന് തീരുമാനിക്കുന്നത്. പല സിനിമകളിലും നമ്മൾക്കു തന്നെ ഷോപ്പിങ് നടത്തി ഡ്രസ് തിരഞ്ഞെടുക്കാം.

Kavya Madhavan കാവ്യാ മാധവൻ

സൈസ് സീറോ

എനിക്ക് തീരെ ഇഷ്‌ടമില്ലാത്ത കാര്യമാണിത്. ബോഡിഷേപ്പ് നമ്മൾക്ക് പാരമ്പര്യമായി കിട്ടുന്നതാണ്. അധികം മാറ്റങ്ങളില്ലാതെ അതങ്ങനെ തന്നെ സൂക്ഷിക്കാനാണ് എനിക്കിഷ്‌ടം.

ഡ്രസിങ് സ്‌റ്റൈലിൽ ആരോടെങ്കിലും അസൂയ

മെലിഞ്ഞ ആരെക്കണ്ടാലും എനിക്ക് അസൂയയാണ്. ഇഷ്‌ടമുള്ള ഏതു വസ്‌ത്രവും അവർക്ക് ധരിക്കാമല്ലോ. ഭംഗിയുള്ള മെലിച്ചിൽ ഒരു ഭാഗ്യം തന്നെയാണ്. മംമ്‌തയുടെ സ്‌റ്റൈൽ ഒരുപാട് ഇഷ്‌ടമാണ്. ഏതു വസ്‌ത്രവും നന്നായി യോജിക്കും. മോഡേൺ വസ്‌ത്രങ്ങൾ പ്രത്യേകിച്ചും.

Mamtha Mohandas മംമ്‌ത

ഷോപ്പിങ്

ഷോപ്പിങ്ങെല്ലാം അമ്മയുടെ ജോലിയാണ്. ചെറുപ്പംതൊട്ടേ അങ്ങനെയാണ്. എനിക്ക് ഏതു ഡ്രസ് ചേരുമെന്ന് എന്നെക്കാൾ നന്നായി അമ്മയ്‌ക്കറിയാം. റെഡിമെയ്‌ഡ് ഡ്രസ്സുകൾ ഉപയോഗിക്കുന്നത് വളരെ കുറവാണ്. ജീൻസിനൊപ്പമിടുന്ന ടോപ്പൊക്കെയേ അങ്ങനെ മേടിക്കാറുള്ളൂ. ബാക്കിയെല്ലാം ഡിസൈൻ ചെയ്യിക്കുകയാണ്. ഇപ്പോൾ പിന്നെ ലക്ഷ്യയിൽ നിന്നാണ് ഷോപ്പിങ്ങെല്ലാം.

അല്ലെങ്കിലും മോശം എന്ന് കാവ്യ ഇതുവരെ നമ്മളെക്കൊണ്ട് പറയിച്ചിട്ടില്ലല്ലോ.

Kavya Madhavan കാവ്യാ മാധവൻ