Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹദിനത്തിൽ കാവ്യ സുന്ദരിയായതിങ്ങനെ

kAvya ദിലീപും കാവ്യയും

നടി കാവ്യയുടെ വിവാഹവേഷത്തിൽ ഏറെ ശ്രദ്ധ കവർന്നത് കഴുത്തിൽ ചേർന്നു കിടന്ന ചോക്കർ പീസ് തന്നെ. ട്രഡിഷനൽ ആണോ കന്റംപ്രറി ആണോയെന്നു പെട്ടെന്നു തിരിച്ചറിയാനാകാത്ത മാല തന്നെയായിരുന്നു പ്രധാന ആകർഷണം. ഒറ്റ വലിയ മാലയെന്നു തോന്നുമെങ്കിലും രണ്ടു മാലകൾ ചേരുന്ന ഡിസൈനാണിത്.

kAvya നടി കാവ്യയുടെ വിവാഹവേഷത്തിൽ ഏറെ ശ്രദ്ധ കവർന്നത് കഴുത്തിൽ ചേർന്നു കിടന്ന ചോക്കർ പീസ് ആണ്

ട്രഡിഷനൽ താമരമൊട്ടു മാലയുടെ രീതിയിൽ ചെയ്ത മാലയ്ക്കൊപ്പം മുകളിൽ കന്റംപ്രറി ഡിസൈനുള്ള മറ്റൊരു മാലയും ചേർന്നു വരുന്നു. ആന്റിക്, കന്റംപ്രറി ഡിസൈനുകൾ രണ്ടും ബ്ലെൻഡും ചെയ്യുംവിധമാണ് ഇതൊരുക്കിയിട്ടുള്ളത്. വിവാഹച്ചടങ്ങിൽ ഒറ്റ മാലയായി ധരിച്ചെങ്കിലും പിന്നീടിതു രണ്ടു മാലയായി വേണമെങ്കിലും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. സെമിപ്രഷ്യസ് സ്റ്റോണുകളും ഉപയോഗിച്ചിട്ടുണ്ട് ഈ ഡിസൈനിൽ.

പച്ചക്കരയുള്ള സെറ്റും മുണ്ടുമുടുത്ത് മുല്ലപ്പൂ ചൂടി പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും അണിഞ്ഞെത്തിയ കാവ്യ സിനിമകളിലെപ്പോലെ തന്നെ അസലൊരു ശാലീന സുന്ദരിയായാണ് വേദിയിലേക്കെത്തിയത്.