Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസ്നി കഥാപാത്രമായി കിം കർദ്ദാഷിയാന്റെ മകൾ

Kim Kardashian's Daughter North

വിവാദനായികയായും അല്ലാതെയും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന റിയാലിറ്റി ടിവി താരം കിം കർദ്ദാഷിയാന്റെ മകൾ ഡിസ്നി മേക്ഓവറിലെത്തിയ ചിത്രം വൈറലാകുന്നു. ഡിസ്നി കഥാപാത്രമായ മിന്നി മൗസിന്റെ വേഷപ്പകർച്ചയിലെത്തിയാണ് രണ്ടുവയസുകാരി നോർത്ത് വെസ്റ്റ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ച്. മുഖത്തു ചായം പൂശി കുഞ്ഞു മിന്നിമൗസ് ആയി അവതരിച്ച നോർത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെയാണ് കിം ആരാധകർക്കായി പങ്കുവച്ചത്. ജൂൺ 15ന് രണ്ടു വയസു തികയുന്ന നോർത്ത്, കിമ്മിന്റെ മടിയിലിരുന്ന് മുഖത്തു പെയിന്റ് ചെയ്യാൻ അനുവദിക്കുന്ന ഫോട്ടോയ്ക്കു കീഴെ ഫെയ്സ് പെയിന്റിങ് അറ്റ് ദ ഫാം ടുഡേ എന്ന കാപ്ഷനാണു നൽകിയിരിക്കുന്നത്. പെയിന്റിങ് പൂർത്തിയായ തൊട്ടടുത്ത ഫോട്ടോയ്ക്കു താഴെ മിന്നി മൗസ് എന്നും ക്യാപ്ഷൻ നൽകിയിട്ടുണ്ട്. രണ്ടു വയസു തികയും മുമ്പേ തന്നെ സെൽഫി പ്രേമക്കാരിയാണു താനെന്ന തെളിയിച്ച് വാർത്തകളിൽ ഇടം നേടിയ താരമാണ് നോർത്ത്. ഏറെനേര കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന നോർത്ത് ഏതെങ്കിലും ബട്ടണിൽ അറിയാതെ പ്രസ് ചെയ്യുമ്പോൾ സംഭവിക്കുന്ന സെൽഫികൾ ആണെങ്കിലും നോർത്തിന്റെ സെൽഫികളാൽ നിറഞ്ഞിരിക്കുകയാണ് കിമ്മിന്റെ ഫോട്ടോ ഗാലറി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.