Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവാനന്തര വിഷാദരോഗം അകറ്റാന്‍ മറുപിള്ള കഴിക്കാനൊരുങ്ങി കിം കര്‍ദ്ദാഷിയാൻ !

Kim Kardashian കിം കർദ്ദാഷിയാൻ

വിവാദങ്ങളിലൂടെയും വിശേഷങ്ങളിലൂടെയും എന്നും വാർത്തകളിൽ ഇടം നേടുന്ന താരമാണ് പ്രശസ്ത റിയാലിറ്റി ഷോ താരം കിം കർദ്ദാഷിയാൻ. അടുത്തിടെ പ്രസവിച്ച കിം ഇപ്പോൾ വാര്‍ത്തകളിൽ നിറഞ്ഞിരിക്കുന്നതും വ്യത്യസ്തമായൊരു പ്രഖ്യാപനത്തിന്റെ പേരിലാണ്. രണ്ടാമത്തെ കുഞ്ഞു ജനിച്ചതിനു ശേഷം മറുപിള്ളയെ കഴിക്കുന്നുവെന്ന പ്രഖ്യാപനമാണത്. സെയ്ന്റ് വെസ്റ്റ് എന്ന പുത്രനെ പ്രസവിച്ചതിനു ശേഷമാണ് ഒരിക്കല്‍ക്കൂടി മറുപിള്ള സേവിക്കുന്ന കാര്യം കിം പുറത്തുവിട്ടത്. പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗം തടയാനാണിതെന്നും താരം പറയുന്നു.

Kim Kardashian

മറുപിള്ളയെ ഗുളിക രൂപത്തിലാക്കിയതിനു ശേഷമാകും കഴിക്കുകയെന്ന് കിം പറഞ്ഞു. നേരത്തെ മകൾ നോർത്തിനെ പ്രസവിച്ചതിനു ശേഷവും കിം മറുപിള്ള ഗുളികരൂപത്തിലാക്കി കഴിച്ചിരുന്നു. നോര്‍ത്തിന്റെ പ്രസവശേഷം മറുപിള്ള ഗുളികയാക്കി കഴിച്ചതുവഴി തനിക്കു വിഷാദരോഗമൊന്നും ബാധിച്ചില്ലെന്നു മാത്രമല്ല കൂടുതൽ ഊര്‍ജം ലഭിച്ചുവെന്നും താരം വെബ്സൈറ്റിലൂടെ വ്യക്തമാക്കി. അതിനാൽ ഇത്തവണയും അതിനൊരുങ്ങുകയാണ്. ഓരോ തവണ ഈ ഗുളിക കഴിക്കുമ്പോഴും പ്രത്യേക കരുത്താണു ലഭിക്കുന്നതെന്നും താരം പറയുന്നു. പ്രശസ്ത അമേരിക്കൻ റാപ്പർ ആയ കാനീ വെസ്റ്റ് ആണ് കിമ്മിന്റെ ഭർത്താവ്.