Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാലം ആസ്വദിക്കുന്നില്ല, അത് ആസ്വദിക്കുന്നവരെ സമ്മതിക്കണം : കിം കർദാഷിയാൻ

Kim Kardashian

റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ കിം കർദാഷിയാൻ വിവാദങ്ങളുടെ ഉറ്റതോഴിയാണ്. കിമ്മിന്റെ വിവാദ പരാമർശങ്ങൾ ഗോസിപ്പു കോളങ്ങളിലിടം തേടാത്ത ദിവസങ്ങളും കുറവായിരിക്കും. ഇപ്പോൾ താരം തന്റെ ഗർഭകാലത്തെ വെറുക്കുന്ന രീതിയിൽ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. രണ്ടാംവട്ടം ഗർഭിണിയാകുന്ന കിം തന്റെ ഗർഭകാലം ഏറ്റവും മോശപ്പെട്ട അനുഭവമായാണ് കണക്കാക്കുന്നതത്രേ. ഹൈഹീൽസ് ചെരിപ്പുകളോടും ശരീരത്തോട് ഇറുകികിടക്കുന്ന വസ്ത്രങ്ങളോടും ഗുഡ്ബൈ പറയുന്ന ഗർഭകാലം അരക്ഷിതാവസ്ഥയു‌ടേതാണെന്നാണ് താരത്തിന്റെ അഭിപ്രായം.

ഗർഭകാലത്തു ശരീരത്തിനു വരുന്ന മാറ്റങ്ങളൊന്നും കിമ്മിന് ഇഷ്ടപ്പെടുന്നില്ല. കിം കർദാഷിയാൻവെസ്റ്റ്.കോം എന്ന തന്റെ വെബ്സൈറ്റിലൂടെയാണ് കിം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഗർഭകാലത്തിലെ ഒരു നിമിഷം പോലും താൻ ആസ്വദിക്കുന്നില്ലെന്നും അതു ആസ്വദിക്കുന്നവരെ തനിക്കു മനസിലാകുന്നില്ലെന്നും കിം പറഞ്ഞു. ഞാന്‍ എന്റെ തൊലിയിൽ അല്ലെന്ന തോന്നലാണ് ഗർഭധാരണം ഉണ്ടാക്കുന്നത്, ചിലപ്പോള്‍ അത് നീരുവരുന്നുകൊണ്ടും പുറംവേദന കൊണ്ടുമൊക്കെയാകാം. താൻ സെക്സിയാണെന്നു തോന്നുന്നില്ലെന്നു മാത്രമല്ല അരക്ഷിതാവസ്ഥയും കൂടുതൽ സമയവും തടിച്ചു ചീർത്തുവെന്നും തോന്നുന്നു. ‌‌

എന്തായാലും ആറ്റുനോറ്റു പൊന്നോമനയ്ക്കു വേണ്ടി കാത്തിരിക്കുന്ന ഗർഭകാലത്തെ കിം മോശമായി ചിത്രീകരിച്ചതിനെ വിമർശിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. നോർത്ത് എന്ന പേരിൽ രണ്ടുവയസുകാരിയായ മകളുണ്ട് കിമ്മിന്. അമേരിക്കൻ റാപ്പർ കാനീ വെസ്റ്റ് ആണ് കിം കർദാഷിയാന്റെ ഭർത്താവ്.‌

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.