Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം കർദ്ദാഷിയാൻ വീണ്ടും അമ്മയാകുന്നു

Kim Kardashian

റിയാലിറ്റി സ്റ്റാർ കിം കർദ്ദാഷിയാൻ വീണ്ടും അമ്മയാകുന്നുവെന്ന് റിപ്പോർട്ട്. കീപിങ് അപ് വിത് ദ് കർദ്ദാഷിയാൻസ് എന്ന പ്രശസ്ത ചാനൽ റിയാലിറ്റി ഷോയ്ക്കിടെ കർദ്ദാഷിയാൻ തന്നെയാണ് രണ്ടാമതും അമ്മയാകാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. താൻ രക്തം പരിശോധിച്ചു ഗർഭിണിയാണെന്നു സ്ഥിരീകരിച്ചുവെന്നാണ് മുപ്പത്തിനാലുകാരിയായ കിം ഷോയ്ക്കിടെ സഹോദരി ഖോൽ കർദ്ദാഷിയാനോട് വ്യക്തമാക്കിയത്. ആശുപത്രിയിൽ വച്ച് കിം അൾട്രാസൗണ്ട് സ്കാൻ പരിശോധിക്കുന്നതും വീഡിയോയിൽ കാണാം. കിമ്മും ഭർത്താവ് കാനീ വെസ്റ്റും രണ്ടാമതൊരു കുഞ്ഞിനു വേണ്ടി ശ്രമിക്കുകയാണെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2013 ജൂണിലാണ് ഇരുവർക്കുമിടയിലേക്ക് ആദ്യപുത്രി നോറി എന്ന നോർത്ത് വെസ്റ്റ് പിറന്നത്. അടുത്തിടെ ഡിസ്നി കഥാപാത്രത്തെപ്പോലെ മുഖത്തു ചായംപൂശി അമ്മയുടെ മടിയിലിരിക്കുന്ന നോർത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൻഹിറ്റായിരുന്നു. നോറിയ്ക്കു വരുന്നത് അനിയത്തിയാകുമോ അതോ കുഞ്ഞനിയൻ ആകുമോ എന്നാണ് ഇപ്പോൾ കിം ആരാധകരുടെ സംസാരവിഷയം. അമ്മയാവുകയെന്നത് താൻ ഏറെ ഇഷ്ടപ്പടുന്ന കാര്യമാണെന്നും ഏറ്റവും മനോഹരമായ അനുഭവമാണതെന്നും കിം നേരത്തെ വ്യക്തമാക്കിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.