Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്ലികയുടെ സൗന്ദര്യ രഹസ്യം; ചുംബനം!

Mallika Sherawat മല്ലിക ഷെരാവത്

വസ്ത്രങ്ങളോട് അത്ര ‘ബഹുമാനമില്ലാത്ത’ മാദക റാണിയോട് ഇഷ്ടപ്പെട്ട ഡ്രസ് ഏതെന്ന് ചോദിച്ചാൽ എന്താ പറയുകയെന്നോ? ‘ഓ... ഡ്രസിനെ പറ്റി പറയുകയേ വേണ്ട (അതെന്താ ഡ്രസ്സില്ലേ ?) പൈജാമയും കുർത്തയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. എത്ര രസമുള്ള ഡ്രസ്സാണ് അത്. ആരിട്ടാലും ഒരു ചന്തമുണ്ടാവും! ’

Mallika Sherawat മല്ലിക ഷെരാവത്

മല്ലികയുടെ സൗന്ദര്യരഹസ്യമെന്തെന്ന് ചോദിച്ചാൽ ആദ്യം ഒരു കള്ളച്ചിരിയുണ്ടാവും. പിന്നെ പരസ്യമായി രഹസ്യം വെളിപ്പെടുത്തും— ചുംബനം! അതെ മനസ് തുറന്നുള്ള ചുംബനം. ‘ഞാൻ സുന്ദരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന്റെ രഹസ്യം മനസ് തുറന്നുള്ള ചുംബനമാണ്. സിനിമയിൽ ഒരു ചുംബന സീൻ ഉണ്ടെങ്കിൽ ഞാൻ അത് ശരിക്കും ആസ്വദിക്കാറുണ്ട്. അത് തന്നെയാണ് എന്റെ അഴകും!’ ചുംബനമെന്ന വാക്ക് കേട്ടാൽ മതി താരം വാചാലയാകും. ‘ഒരാളെ ചുംബിക്കുന്നത് അത്ര വല്ല്യ തെറ്റൊന്നുമല്ല. ചുമ്മാ നിർബന്ധിച്ചുള്ള ചുംബനത്തിൽ കാര്യമൊന്നുമില്ല. അതൊക്കെ അവരവർക്ക് തന്നെ തോന്നണം. എങ്ങനെ ചുംബിക്കണം, ആരെ ചുംബിക്കണം, എപ്പോൾ ചുംബിക്കണം എന്നൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ’ മല്ലികയ്ക്ക് ചുംബനം ഇഷ്ടമാണല്ലോ, എന്നാൽ ഒരെണ്ണം ഇരിക്കട്ടേന്ന് കരുതി കൊടുക്കാൻ ചെന്നാൽ പറഞ്ഞത് പോലെയാവില്ലേ പ്രതികരണം.

Mallika Sherawat മല്ലിക ഷെരാവത്

ഇതൊക്കെ ചുമ്മാ പറയുകയല്ലേ, ശരിക്കും മറ്റെന്തോ അല്ലേ സൗന്ദര്യരഹസ്യമെന്ന് ഒന്നൂകൂടി ചോദിച്ചാലോ? ‘ഭക്ഷണകാര്യത്തിൽ ഞാൻ നല്ലതുപോലെ ശ്രദ്ധിക്കാറുണ്ട്. ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ എനിക്ക് പെൺകുട്ടികൾ ഇഷടപ്പെടുന്ന മല്ലിക ഷെരാവത്ത് ആകാൻ പറ്റില്ല. മാത്രമല്ല, എന്റെ ശരീരം നല്ല ഫ്ളെക്സിബിൾ ആണ്, അപ്പോൾ അത് മെയിന്റെയിൻ ചെയ്യണ്ടേ! എണ്ണമയമുള്ള ഭക്ഷണം ഞാൻ തീർത്തും ഒഴിവാക്കും. പച്ചക്കറികളും മറ്റും കൂടുതൽ കഴിക്കും. പിന്നെ നല്ലതു പോലെ വെള്ളം കുടിക്കും. ബസ് !ഹോ ഗയി നാ മേം സുന്ദർ! ’

Mallika Sherawat മല്ലിക ഷെരാവത്

റീമ ലംബ എന്ന ഒരു സുന്ദരി മോഡൽ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്ന മല്ലിക ഷെരാവത്തായി മാറിയത് ഗോവിന്ദ് മേനോന്റെ കോശിഷ് എന്ന ചിത്രത്തിലുടെയിരുന്നു. എന്നാൽ ബോളിവുഡിന്റെ സെക്സ് സിംബൽ എന്ന പര്യായത്തിന് ഉടമയായതാകട്ടെ മർഡർ എന്ന ചിത്രത്തിലൂടെയും. തുടർന്ന് ഗ്ലാമറും കോമഡിയും ഐറ്റം നമ്പറുകളും മാറി മാറി പരീക്ഷിച്ച് മല്ലിക ബോളിവുഡിന്റെയും പ്രേക്ഷകരുടെയും പ്രിയങ്കരിയായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.