Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ കൂടെയുള്ള ആ സുന്ദരി ആര്?

kl-rahul-with-girlfriend

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സെൻസേഷനായ ഓപ്പണർ കെ.എൽ. രാഹുൽ കളിപോലെ തന്നെ ഫ്രീക്കനാണ് സ്റ്റൈലിലും. ക്യാപ്റ്റൻ കോഹ്‌ലിയെപ്പോലെ ഇടയ്ക്കിടെ ഹെയർ സ്‌റ്റൈൽ മാറ്റിയും സോഷ്യൽ മീഡിയകളിൽ തകർപ്പൻ പടങ്ങളിട്ടും താൻ ലെവലു വേറെയെന്നു തെളിയിക്കുകയാണു താരം. രാഹുലിന്റെ പല പടങ്ങളിലും കൂടെ ഒരു സുന്ദരിയെക്കാണാം. ആരായിരിക്കുമെന്ന് അന്വേഷിച്ചു ചെന്നാൽ ബെംഗളൂരുവിലെത്താം.

kl-rahul


മോഡലും സ്വകാര്യ കമ്പനിയിലെ മാർക്കറ്റിങ് അസോഷ്യേറ്റുമായ എലിക്‌സിർ നഹാറാണ് രാഹുലിന്റെ മനം മയക്കിയ സുന്ദരി. വെറും ഫോട്ടോയെടുപ്പ് മാത്രമല്ല. രാഹുലിന്റെ മൽസരങ്ങളിൽ സ്ഥിരം സാന്നിധ്യംകൂടിയാണ് എലിക്‌സിർ. കഴിഞ്ഞ സീസണിലെ
ഐപിഎൽ മൽസര വേദികളിലും സുന്ദരി നിറഞ്ഞു നിന്നിരുന്നു. രാഹുലിന്റെകൂടെ പാർട്ടികളിലും കാണാം.

kl-rahil-elixir-nahar


സ്‌പോർട്‌സ് ഷോ അവതാരകയുടെ റോൾ കൂടിയുണ്ട് എലിക്‌സിറിന്. ഇവർക്ക് ബെംഗളൂരു എഫ്‌സിയുമായി അടുത്ത ബന്ധമുണ്ട്. ബിഎഫ്‌സി ടിവിയിൽ ആങ്കർ കൂടിയാണ്. ഇരുവരുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്.ബിക്കിനിയടക്കം ധരിച്ച എലിക്‌സിറിന്റെ ചിത്രങ്ങളുടെ ചൂട് കാരണം ആരാധകർ വിടാതെ പിന്തുടരുകയാണിവരെ.

രാഹുലുമായി ബോക്‌സിങ് നടത്തുന്നതിന്റെയും വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ ഒട്ടേറെപേരാണ് ഷെയർ ചെയ്യുന്നത്.