Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടി തെറ്റിയാൽ ലേഡിഗാഗയും വീഴും

Lady Gaga

ഗായികയാണെന്നും സ്റ്റേജിൽ ഇതല്ല ഇതിനപ്പുറവും പെർഫോം ചെയ്തിട്ടുണ്ടെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, വീണാൽ വീണതു തന്നെയാണ്. പോപ് ഗായിക ലേഡി ഗാഗയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ആസ്വദിച്ച് പാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് കക്ഷി തെന്നിവീണത്. അടിതെറ്റി വീണതിന്റെ വീഡിയോ ഇപ്പോൾ യു-ട്യൂബിൽ വൈറലാകുകയാണ്. സഹഗായകൻ ടോണി ബെന്നറ്റിനൊപ്പം പാടിക്കൊണ്ടിരിക്കുന്നതിനിടെയായിരുന്നു താരത്തിന്റെ വീഴ്ച്ച. ഗാഗയുടെ നീളൻ ഗൗൺ തന്നെയാണ് വീഴ്ചയ്ക്കു വില്ലനായത്.

സദസിനെ കയ്യിലെടുക്കാനായി സ്റ്റേജിനു മുമ്പിലേക്കു നടക്കുന്നതിനിടെ ഗൗൺ തടഞ്ഞാണ് ഇരുപത്തൊമ്പതുകാരിയായ ഗാഗ മുട്ടുകുത്തി വീണത്. വീഴ്ച്ചയിൽ കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല, വീണയുടൻ തന്നെ ചാടിയെഴുന്നേറ്റ് ഗാനം മുമ്പത്തേതിലും ഉൗർജസ്വലയായി പാടി മുഴുമിപ്പിക്കുകയും ചെയ്തു. ടോണി ബെന്നറ്റിന്റെയും ലേഡി ഗാഗയുടെയും ആൽബം ചീക് ടു ചീക്കിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ചീക് ടു ചീക് ടൂറിന്റെ പരിപാടിയ്ക്കിടെയായിരുന്നു സംഭവം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.