Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് റാംപിലെന്തുകാര്യം ?

Amruta Fadnavis അമൃത ഫഡ്നാവിസ് റാംപിൽ ചുവടുവയ്ക്കുന്നു

നാടിന്റെ പുരോഗതിക്കു മുഖ്യൻ പരിശ്രമിക്കുമ്പോൾ തന്നെക്കൊണ്ടാവും വിധം സഹായിക്കുകയാണ് മുഖ്യപത്‌നിയും. മഹാരാഷ്ട്രയിലെ കാര്യമാണു പറയുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ബഹുമുഖ പ്രതിഭയായ ഭാര്യ അമൃത ഫട്‌നാവിസാണ് നാടിന്റെ ഉയർച്ചയ്ക്കായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഗോത്രവർഗ കലാരൂപങ്ങളുടെയും പരമ്പരാഗത വസ്ത്രങ്ങളുടെയും പുരോഗതിക്കായി റാംപിൽ ചുവടുവയ്ക്കുകയായിരുന്നു അമൃത.

Amruta Fadnavis ദേവേന്ദ്ര ഫഡ്നാവിസ്, അമൃത ഫഡ്നാവിസ്

തന്റെസംസ്ഥാനത്തെ ഗ്രാമങ്ങളിൽനിന്നുൽഭവിക്കുന്ന വർളി ആർട്, പൈതാനീസ്, കോലാപുരി ചെരിപ്പുകൾ എന്നിവയെയെല്ലാം പ്രോൽസാഹിപ്പിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്ന് അമൃത പറയുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിലെ വിദ്യാർഥികളാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ലക്ഷ്യം കാലാഹരണപ്പെട്ടുപോകുന്ന മഹാരാഷ്ട്രയിലെ കലാരൂപങ്ങളുടെയും വസ്ത്രങ്ങളുടെയുമെല്ലാം വീണ്ടെടുപ്പായിരുന്നു. പ്രമുഖരായ പല കലാകാരൻമാരും പ്രത്യേകിച്ച് മഹാരാഷ്ട്രയിൽനിന്നുള്ളവർ, വിദ്യാർഥികൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞ് പരിപാടിക്കെത്തി.

സംസ്ഥാനത്തെ വർളി ഗോത്രക്കാരുടെ കലയിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഹേമന്ദ് ത്രിവേദി ഒരുക്കിയ വസ്ത്രമണിഞ്ഞാണ് അമൃത ഫട്‌നാവിസ് പരിപാടി ഉദ്ഘാടനം ചെയ്തത്. എന്നാൽ പൈതാനി ലോങ് കുർത്തിയിലാണ് അമൃത റാംപിലെത്തിയത്. സ്വകാര്യ ബാങ്കിലെ ഡപ്യൂട്ടി വൈസ് പ്രസിഡന്റായ അമൃത, പാട്ടുകാരി കൂടിയാണ്. ജയ് ഗംഗാജൽ എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്.

Your Rating: