Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ മേക്ക് ഓവറിൽ ധോണി!

msd-style വ്യത്യസ്ത ഹെയർസ്റ്റൈലില്‍ മഹേന്ദ്ര സിംഗ് ധോണി

മുടിനീട്ടി വളര്‍ത്തിയ ചുള്ളൻ ചെക്കനെ തുടക്കത്തിലേ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇതിനിടയിൽ വിവാഹം കഴിഞ്ഞു സിവക്കുട്ടിയു‌ടെ അച്ഛനായി എന്നിട്ടും താരത്തിന്റെ ആരാധകർക്കു മാത്രം ഒട്ടും കുറവു വന്നിട്ടില്ല. ക്രിക്കറ്റ് ആരാധകരുടെ പെർഫെക്റ്റ് ക്യാപ്റ്റനാണു മഹേന്ദ്ര സിംഗ് ധോണി. വരുന്ന ഐസിസി വേൾഡ് T20യിൽ കിടിലൻ ഹെയര്‍സ്റ്റൈലിലാണ് ധോണി വരുന്നതെന്നാണ് പുതിയ വിശേഷം. ക്രിക്കറ്റ് മാമാങ്കത്തിനു മാസങ്ങൾ മാത്രം ശേഷിക്കേ ഉഗ്രനൊരു പ്രൊമോഷണൽ വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ടൂർണമെന്റിന്റെ ഓഫീഷ്യൽ ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോര്‍ട്സ്. സ്റ്റാർ സ്പോര്‍ട്സിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ധോണിയും സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് സപ്ന ഭവ്നാനിയുമാണ് വിഡിയോയിലെ അഭിനേതാക്കൾ.

ധോണിയുടെ സ്പെഷ്യൽ ഫാൻ ആയാണ് സപ്ന വിഡിയോയിൽ അവതരിക്കുന്നത്. T20യിലെ ധോണിയുടെ പുതിയ ഹെയർസ്റ്റൈൽ ആണ് ഇരുവരും ചര്‍ച്ച ചെയ്യുന്നത്. സിവ എന്റെ ജീവിതത്തിൽ വന്നതിനു ശേഷം ഞാൻ ഒത്തിരി ബോറൻ ആയെന്നാണ് വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും പറയുന്നത് എന്ന ധോണിയുടെ ആമുഖത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. സപ്ന ഒ‌ട്ടേറെ ഹെയർസ്റ്റൈലുകൾ കാണിച്ചു കൊടുക്കുന്നുണ്ടെങ്കിലും അവയൊന്നും മഹിയ്ക്ക് ഇഷ്ടമാകുന്നുമില്ല. അവസാനം 2007ലെ T20യിൽ ധോണി അവതരിച്ച തോളൊപ്പം വെട്ടിയ നീളൻ മുടിയുടെ കിടിലൻ ലുക്കാണ് സപ്ന ധോണിയ്ക്കായി നിർദ്ദേശിക്കുന്നത്. മാർച്ച് എട്ടുമുതൽ ഏപ്രിൽ മൂന്നു വരെ രണ്ടു ഘട്ടമായണ് T20 ന‌ടക്കുന്നത്. ആരാധകർ കാത്തിരിക്കുകയാണ് ധോണിയുടെ കിടിലൻ ലുക്കിലേക്കുള്ള മാറ്റത്തിനായി.