Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെരുപ്പ് ഡാ! മാസ് ലുക്കിൽ ധോണി

Mahendra singh Dhoni ധോണി മകൾ സിവയ്ക്കൊപ്പം

സ്പോർട്സ് രംഗത്തുള്ളവരിൽ മേക്ഓവറുകളുടെ ക്യാപ്റ്റനാണ് എം എസ് ധോണി. പല ബാർബർഷോപ്പുകളിലും 'മഹി സ്റ്റൈൽ' കട്ടിങ്, 'ധോണി ഈ കടയുടെ ഐശ്വര്യം' തുടങ്ങിയ ബോർഡുകൾ വരെയുണ്ട്. ധോണിയുടെ മേക്ഓവർ ഭ്രമം പ്രമേയമാക്കിയ കഴിഞ്ഞ സീസണിലെ t20 വേൾഡ്കപ്പിന്റെ പരസ്യവും ശ്രദ്ധേയമായിരുന്നു.

എന്നാൽ മഹിയുടെ പുതിയ ലുക്ക് കണ്ടുഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇത്തവണ മുടിയിലല്ല, താടിയിലാണ് മേക്ഓവർ. തോളറ്റം വരെയെത്തുന്ന താടിയുംവച്ച് കറുത്ത കൂളിങ്ഗ്ലാസുംധരിച്ച് ഒന്നരവയസുകാരി മകൾ സിവയെയും മടിയിലിരുത്തി ഇരിക്കുന്ന ഫോട്ടോ താരം തന്റെ ഫെയ്സ്ബുക് പേജിൽ കഴിഞ്ഞ ദിവസം ഷെയർ ചെയ്തിരുന്നു. ഹെവി മാസ് ലുക്കിലുള്ള ചിത്രം ഉടൻ തന്നെ വൈറൽ ആകുകയും ചെയ്തു.

പലരും കബാലിയിലെ രജനിയുടെ കിടിലൻ മേക്ഓവറുമായാണ് ഇതിനെ താരതമ്യം ചെയ്യുന്നത്. കബാലിയുടെ ടീസറിൽ ആരാധകർ എഡിറ്റുചെയ്ത ധോണി റീമിക്സ് വേർഷനും വാർത്തയായിരുന്നു.

Your Rating: