Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യൂട്ട് മംമ്ത, പെർഫക്ട് സ്റ്റൈൽ ഇൻ ടു കൺട്രീസ്

Mamta Mohandas മംമ്ത മോഹൻ ദാസ്

മലയാളത്തിലെ സിമ്രാനായാണ് കോസ്റ്റ്യൂമർ എസ്.ബി. സതീഷ് മംമ്തയെ കാണുന്നത്. സിമ്രാന് ഒരു പ്രത്യേകതയുണ്ട്. നല്ല ക്യൂട്ട് ഫിഗർ. ഫാഷൻ വസ്ത്രങ്ങളും സാരിയും ഒരു പരിഭവവും പറയാതെ ഉടലിനോടു ചേർന്നു കിടക്കും. മംമ്തയും അതുപോലെ തന്നെയാണ്. നല്ല ഉയരം. മോഡേൺ വസ്ത്രങ്ങളിൽ കൂടുതൽ സുന്ദരി.

Mamtha Mohandas മംമ്ത മോഹൻ ദാസ്

അതുകൊണ്ടു തന്നെ ടു കൺട്രീസിൽ മംമ്തയുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സതീഷിന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. മംമ്ത ജീവിതത്തിലും മോഡേൺ. ഈ സിനിമയിലെ കഥാപാത്രവും മോഡേൺ. സിനിമ തിയറ്റുകളിൽ ഹിറ്റായപ്പോൾ മംമ്തയുടെ ജാക്കറ്റും ക്രോപ് ടോപ്പും പെൻസിൽ സ്കർട്ടും സൂപ്പർ ഹിറ്റ്

ജാക്കറ്റ്

Mamta Mohandas മംമ്ത മോഹൻ ദാസ്

വെസ്റ്റേൺ സ്ത്രീകളുടെ വാർഡ്രോബ് മസ്റ്റ് ഹാവ് ഐറ്റമാണ് ജാക്കറ്റ്. ജാക്കറ്റിൽ മംമ്തയ്ക്ക് കിടു ലുക്കാണ്. ജീൻസോ ഫ്രോക്കോ സ്കർട്ടോ ഏതു വസ്ത്രമായാലും ട്രെൻഡിയാകാൻ പടിഞ്ഞാറുള്ളവർക്കൊരു ജാക്കറ്റ് മതി. കണങ്കാൽ വരെയുള്ള ജാക്കറ്റുകൾക്കാണ് ഇപ്പോൾ ഏറെ പ്രിയം.ലേസും വശങ്ങളിൽ സിപ്പുമൊക്കെ പിടിപ്പിച്ച ജാക്കറ്റുകൾക്കും പ്രിയമേറെ. ജാക്കറ്റ് ബട്ടൺ ചെയ്യാതെ തുറന്നിടുന്നതാണു കൂടുതൽ സ്റ്റൈൽ. നമ്മുടെ ചൂടു കാലാവസ്ഥയ്ക്ക് അത്ര പറ്റിയ വസ്ത്രമല്ല ജാക്കറ്റെങ്കിലും ഡിസംബർ, ജനുവരി മാസങ്ങളിൽ പരീക്ഷിക്കാവുന്നതാണ്. ടു കൺട്രീസിൽ ഏറെ ശ്രദ്ധ നേടിയതും ഇൗ ജാക്കറ്റാണ്.

ക്രോപ് ടോപ്പ്

Mamtha Mohandas മംമ്ത മോഹൻ ദാസ്

1980 കളിൽ ഫാഷനായിരുന്ന ക്രോപ് ടോപ്പ് ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.സിനിമയിലേക്കു തിരിച്ചു വന്ന മംമ്തയും ക്രോപ്പ് ടോപ്പിന്റെ ഭംഗി എടുത്തു കാട്ടുന്നു. നീളക്കുറവാണ് ഇതിന്റെ പ്രത്യേകത. വയറിന്റെ ഭാഗം കണ്ടു, എന്നാൽ കണ്ടില്ല എന്ന മട്ടിലായിരിക്കും ഇതിന്റെ കിടപ്പ്. സെക്സിയാണോ എന്നു ചോദിച്ചാൽ അല്ല. എന്നാൽ അല്ലേ എന്നു ചോദിച്ചാൽ അതെ. ജീൻസ്, പലാസോ, സ്കർട്ട് തുടങ്ങിയവയുടെ കൂടെ ഉപയോഗിക്കാം. ഉയരം കൂടുതലുള്ളവർക്കായിരിക്കും ക്രോപ് ടോപ്പ് കൂടുതൽ ഇണങ്ങുക. പിന്നെ മംമ്തയുടെ കാര്യം പറയാനുണ്ടോ ? ടു കൺട്രീസിൽ മംമ്ത അണിഞ്ഞ വേഷങ്ങളിലേറെയും സതീഷ് കൊച്ചിയിൽ നിന്നു തന്നെ വാങ്ങിയതാണ്. ചിലത് ചെന്നൈയിൽനിന്നും. മംമ്ത അമേരിക്കയിൽ താമസിക്കുന്നതിനാൽ കുറച്ചു വസ്ത്രങ്ങൾ മംമ്ത തന്നെ അവിടെ നിന്നു സിലക്ട് ചെയ്തു കൊണ്ടുവന്നു.

പെന്‍സിൽ സ്കർട്ട്

Mamtha Mohandas

സ്ത്രീകളുടെ എക്കാലത്തെയും പ്രിയ വസ്ത്രമാണു പെൻസിൽ സ്കർട്ട്. ആയിരക്കണക്കിന് ഫാഷനുകൾ വന്നുപോയെങ്കിലും ഫാഷൻ ലോകം ഇപ്പോഴും ചവിട്ടി പുറത്താക്കാത്ത വസ്ത്രങ്ങളിലൊന്ന്. ഓഫിസ് വെയർ ആയി ജനപ്രീതി നേടിയ പെൻസിൽ സ്കർട്ട് നല്ല ബോഡി ഷേപ്പുള്ളവർക്ക് ഏറ്റവും യോജിച്ച വസ്ത്രങ്ങളിലൊന്നാണ്. അധികം വണ്ണമില്ലാത്തവർക്കും ഉയരമുള്ളവർക്കും നന്നായി ഇണങ്ങും. പെൻസിൽ സ്കർട്ടും ക്രോപ് ടോപ്പും ഒരു സ്റ്റോളും കൂടിയായാൽ കിടു ലുക്കായി. മംമ്തയെ ഇൗ വേഷത്തിൽ കൂടുതൽ സുന്ദരിയായി കാണാം

Mamta Mohandas ടു കൺട്രീസിൽ ദിലീപും മംമ്തയും