Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനീഷ കൊയ്‌രാളയ്ക്കു വനിതാ ബോഡിഗാർഡ്

Manisha Koirala

ഒരുകാലത്ത് ബോളിവുഡ് സിനിമാ ലോകത്തെ താരറാണിയായിരുന്ന മനീഷ കൊയ്‍രാള അര്‍ബുദ രോഗം ബാധിച്ചതിനെത്തുടർന്നാണു കുറച്ചു നാളത്തേക്കെങ്കിലും സിനിമയിൽ നിന്നും വിട്ടുനിന്നത്. ഇപ്പോൾ ചികിത്സയ്ക്കു ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചു വരുമ്പോൾ കൂടുതൽ ദൃഡമായ തീരുമാനങ്ങളുമായി മനീഷ മുന്നോട്ടു പോവുകയാണ്. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുന്ന താരം തന്റെ ജീവിതം തന്നെ അതിനുദാഹരണമാക്കുകയാണ്. ബോഡിഗാർഡായി പുരുഷന്മാർക്കു പകരം സ്ത്രീയെ തന്നെ നിയമിച്ചാണ് മനീഷ ഇപ്പോൾ വാർത്തയിലിടം നേടിയിരിക്കുന്നത്. സ്ത്രീകൾക്കു മാത്രമേ സ്ത്രീകളെ പരസ്പരം സംരക്ഷിക്കുവാൻ കഴിയൂ എന്നു പറഞ്ഞാണ് മനീഷ ഒരു സ്ത്രീയ്ക്കു തന്റെ സുരക്ഷാ ഉദ്യോഗസ്ഥയായി ചുമതല നൽകിയിരിക്കുന്നത്.

manisha koirala മനീഷ പുതുതായി നിയമിച്ച സുരക്ഷാ ഉദ്യോഗസ്ഥയ്ക്കൊപ്പം

മാറ്റത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെയ്പ്പ് എന്നു പറഞ്ഞാണ് വനിതാ സുരക്ഷാ ഉദ്യോഗസ്ഥയെ നിയമിച്ച കാര്യം മനീഷ അറിയിച്ചത്. ഒപ്പം തന്റെ സുരക്ഷാ ഉദ്യോഗസ്ഥയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു താരം. ശരിയാണ്, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കും മുമ്പു തുടക്കം കുറിക്കേണ്ടത് അവനവനിലൂടെ തന്നെയല്ലേ?