Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജിമയുടെ മോഹിപ്പിക്കും സ്റ്റൈലിനു പിന്നിൽ

Manjima അച്ചം എൺപതു മടമയെടാ എന്ന ചിത്രത്തിൽ മഞ്ജിമ

എത്ര സുന്ദരിമാരായ നായികയും ഗൗതം മേനോൻ ചിത്രത്തിൽ കൂടുതൽ സുന്ദരിയാകും, അൽപം കൂടി മോഹിപ്പിക്കും. ഗൗതമിന്റെ തമിഴ് ചിത്രം കാണാൻ പെൺകുട്ടികൾ ഇടിച്ചു കയറുന്നത് അതിലെ നായികമാരുടെ സ്റ്റൈലിങ്ങിൽ കണ്ണുവച്ചു കൂടിയാണ്. ‘കാക്ക കാക്ക’ മുതൽ ഓരോ ചിത്രത്തിലും നായികമാരുടെ സ്റ്റെലിങ്ങിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട് ഗൗതമും കോസ്റ്റ്യൂം ഡിസൈനേഴ്സും.

Manjima അച്ചം എൺപതു മടമയെടാ എന്ന ചിത്രത്തിൽ ചിമ്പുവും മഞ്ജിമയും

പുതിയ ചിത്രം ‘അച്ചം എൺപതു മടമയെടാ’ ഫാഷനിസ്റ്റുകളായ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. നായിക മഞ്ജിമാ മോഹന്റെ കോസ്റ്റ്യൂമും സ്റ്റൈലിങ്ങും കിടിലൻ. കളർഫുൾ ഔട്ട്ഫിറ്റ്സ്, ബ്രീസി ആക്സസറീസ്, ടു ദ് പോയിന്റ് സ്റ്റൈൽ. വെറുതെ വീട്ടിലിരിക്കുന്ന സീനുകളിൽ മുതൽ പാട്ടുരംഗങ്ങളിൽ വരെ ഇതു വേറിട്ടു കാണാം. ഗൗതം മേനോന്റെ സഹോദരി ഉത്തര മേനോനാണ് ചിത്രത്തിന്റെ സ്റ്റൈലിസ്റ്റ്.

Manjima ഉത്തര മേനോൻ സഹോദരൻ ഗൗതം മേനോനൊപ്പം

മോഡലായിരുന്ന ഉത്തര ‘എന്നൈ അറിന്താൽ’ എന്ന ഗൗതം ചിത്രത്തിലൂടെയാണ് ഈ രംഗത്തേക്കു കടന്നുവന്നത്. പരസ്യചിത്രങ്ങൾക്കു വേണ്ടി സ്റ്റൈലിങ് ചെയ്താണ് ഉത്തരയുടെ തുടക്കം. അതിനിടെയാണു പുതിയ ചിത്രത്തിനായി ഗൗതം സമീപിച്ചത്. ‘എന്നൈ അറിന്താൽ’ എന്ന ചിത്രത്തിൽ അജിത്തിന്റെ സാൾട്ട് ആൻ‍ഡ് പെപ്പർ ലുക്കും സിംപിൾ ജീൻസ്– ടീ ഷർട് വേഷവും ത്രിഷയുടെ എത്‌നിക്, ഇൻഡോ– വേസ്റ്റേൺ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഗൗതമിന്റെ അടുത്ത ചിത്രത്തിലും ഉത്തര മേനോൻ തന്നെ കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായി. ‘അച്ചം എൺപതു മടമയെടാ’യിൽ നായിക മഞ്ജിമയുടെത് മോഡേൺ വേഷങ്ങളാണ്. ചിത്രത്തിലും പ്രമോഷനൽ ഇവന്റുകളിലും മഞ്ജിമ ധരിച്ച വേറിട്ട വസ്ത്രങ്ങൾ ഫാഷനിസ്റ്റുകളുടെ കണ്ണും മനവും കീഴടക്കി.