Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിൾ ഐ വാച്ചും മനോജ് കെ ജയന് സ്വന്തം

Manoj K Jayan

ആപ്പിൾ ഐ ഫോൺ 6 ആദ്യം സ്വന്തമാക്കിയതിനു പിന്നാലെ മനോജ് കെ ജയൻ ആപ്പിൾ ഐ വാച്ചും വാങ്ങി. ഐ വാച്ചിന്റെ മില്ലെനീസ് ലൂപ് എന്ന അത്യപൂർവ മോഡലാണ് മനോജ് വാങ്ങിയത്.

സ്ഥാപകൻ സ്റ്റീവ് ജോബ്സ് പടിയിറങ്ങിയശേഷം ആപ്പിൾ പുറത്തിറക്കുന്ന ആദ്യ ഉൽപന്നമാണ് ആപ്പിൾ വാച്ച്. 2010ൽ എപൊഡ് പുറത്തിറക്കിയശേഷമുള്ള ആദ്യ ഉൽപന്നവുമിതാണ്. ആപ്പിൾ ഉപകരണങ്ങളോട് പ്രത്യേക കമ്പമുള്ള മനോജ് ഐ ഫോൺ 6-ഉം ഇന്ത്യൻ വിപണിയിൽ എത്തും മുമ്പ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയിൽ തന്നെ ആരുടെയും കയ്യിലില്ലാത്ത മില്ലെനീസ് എഡീഷൻ യുകെയിലുള്ള സുഹൃത്ത് വഴിയാണ് മനോജ് വാങ്ങിയത്.

ഇ–മെയിൽ, ടെക്സ്റ്റിങ്, ഫോൺകോൾ എന്നിങ്ങനെ സ്മാർട് വാച്ചുകളിലെ പതിവു സൗകര്യങ്ങൾക്കുപുറമെ, ന്യൂസ്ഫ്ലാഷ്, ഹാർട്ട് ബീറ്റ് മോണിറ്റർ, കാറുകളിലേക്കും ഹോട്ടലുകളിലേക്കുമുള്ള ഡിജിറ്റൽ എൻട്രി എന്നിവയും ഐ വാച്ചിലുണ്ട്. 18 മണിക്കൂർ ചാർജ് നിലനിൽക്കും. ആപ്പിളിന്റെ എഒഎസ് 8.2 മുതൽ മുകളിലേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എഫോൺ5, എഫോൺ6 ശ്രേണി ഫോണുകളുമായി ബന്ധിപ്പിച്ചാണ് വാച്ച് ഉപയോഗിക്കാനാകുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.