Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷറപ്പോവ!!

sharapova മരിയ ഷറപ്പോവ

സ്പോർട്ടി, ക്വെർക്കി, ഫ്ലെർട്ടി, സാസി, സ്വീറ്റി, ചിക്– ഇതെല്ലാം ഷുഗർപോവ ക്യാൻഡിയുടെ ഫ്ലേവറുകളാണ്. ഷറപ്പോവയുടെ ഓരോരോ മൂഡുകൾ ഓരോരോ രുചികളിൽ. ഫ്ലേർട്ടി ഷുഗർപോവയാണെങ്കിൽ ക്യാൻഡിക്ക് അൽപം പുളിയുണ്ടാകും . സ്വീറ്റി ഷുഗർപോവയ്ക്ക് അൽപം മധുരം കൂടും. ക്വെർക്കിയാണെങ്കിൽ ജിഞ്ചർ ചേർന്ന ടേസ്റ്റാവും.

ഡിസൈനർ പോവ

sharapova-1 മരിയ ഷറപ്പോവ

ടെന്നിസ് കോർട്ടിൽ മാത്രമല്ല, പുറത്തും സൂപ്പർ താരമാണു മരിയ ഷറപ്പോവ. എന്തിനും പുതുമ വേണമെന്ന് ആഗ്രഹിക്കുന്നതു തെറ്റല്ലന്നാണു ഷറപ്പോവയുടെ ശരി. അതുകൊണ്ടു തന്നെ വസ്ത്രത്തിനൊപ്പം ഷൂസും വാനിറ്റി ബാഗും പഴ്സും എല്ലാം ഷറപ്പോവ തന്നെ ഡിസൈൻ ചെയ്തു. വിപണിയിലും എത്തിച്ചു. കോർട്ടിലിറങ്ങിയപ്പോൾ മുതൽ ഷറപ്പോവയണിയുന്നത് നൈക്കിയുടെ ഡ്രസ്. സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് മാസികയുടെ ബിക്ക്നി പതിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട 25 മോഡലുകളിൽ ഒരാളായ ഷറപ്പോവയ്ക്ക് പക്ഷേ ഇതുവരെ ആരും കാണാത്ത, ട്രെന്റി ഡ്രസണിഞ്ഞ് കോർട്ടിലെത്തണമെന്ന് നിർബന്ധമായിരുന്നു. അതുകൊണ്ട് പ്രധാന ടൂർണമെന്റിന് 18 മാസം മുൻപേ തന്നെ ഷറപ്പോവ തനിക്കുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. അങ്ങനെ ടെന്നിസ് റാണി 22–ാം വയസിൽ ഒരു ബിസിനസുകാരിയുടെ വേഷം കൂടിയണിഞ്ഞു. ട്രെന്റി വസ്ത്രങ്ങൾ ഷറപ്പോവ ഡിസൈൻ ചെയ്യും. നൈക്കി വിപണിയിലെത്തിക്കും. നൈക്കി–മരിയ ഷറപ്പോവ കളക്ഷൻസ് അങ്ങനെ ഷാഷൻ ലോകത്തിൽ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ ടിഫാനിയും ഫാഷൻ പുതുമകൾക്കായി ഷറപ്പോവക്കൊപ്പം ചേർന്നു. ടിഫാനി ഫോർ മരിയ ഷറപ്പോവ കളക്‌ഷനും വിപണി കയ്യടക്കി.

പോഷ് പോവ

sharapova-2 മരിയ ഷറപ്പോവ

85 ശതമാനവും പുരുഷ ഉപയോക്താക്കളുള്ള പോർഷെ കാറിനൊരു വനിതാ അംബാസിഡറോ? ആരും അങ്ങനെ ചിന്തിക്കാൻ പോലും തുടങ്ങുന്നതിനു മുൻപേ തന്നെ ഷറപ്പോവ പോർഷെയുടെ അംബാസിഡറായി. പോഷെയുടെ ആദ്യത്തെയും അവസാനത്തെയും വനിതാ ബ്രാൻഡ് അംബാസിഡർ. എയ്‌വീയാൻ, ടാഗ് ഹ്യൂവെർ,ഹെഡ്,കാനെൺ തുടങ്ങി ഒന്നാംനിര കമ്പനികളെയെല്ലാം ഉപയോക്താക്കളിലെത്തിച്ചു ഷറപ്പോവ.

സോഷ്യൽപോവ

sharapova-3 മരിയ ഷറപ്പോവ

സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ആരാധകരുള്ള വനിതാ കായികതാരവും ഷറപ്പോവയാണ്. ട്വിറ്ററിൽ ഇരുപതു ലക്ഷത്തോളം ഫോളോവേഴ്സ്. ഫെയ്സ്ബുക്കിൽ ഒന്നരക്കോടിയിലേറെ ആരാധകർ. ഡ്രസ്, ഷൂസ്, വാനിറ്റി ബാഗ്, ജുവലറി ബ്രാൻഡുകളും ഷുഗർപോവയും ഷറപ്പോവ ഏറ്റവും അധികം പരസ്യം ചെയ്യുന്നതു സോഷ്യൽ മീഡിയയിലൂടെയാണ്. ഒരു ട്വീറ്റോ പോസ്റ്റോ പോരേ,കോടിക്കണക്കിനു ജനങ്ങളിലെത്താൻ!!.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.