Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘ്നയ്ക്ക് മനംപോലെ മാംഗല്യം

meghna-vincent മേഘ്ന വിൻസെന്റ് ഡോണിനൊപ്പം

അമൃതയെപ്പോലെയുള്ള മരുമകളെ ആഗ്രഹിക്കുന്ന ആൺമക്കളുടെ അമ്മമാർ ആ ആഗ്രഹം അവസാനിപ്പിക്കുന്നതാകും നല്ലത്. സീരിയൽ താരം മേഘ്ന വിൻസെന്റിന്റെ വിവാഹം ഉറപ്പിച്ചു. സീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോമാണ് വരൻ. മേഘ്നയുടെ വീട്ടിൽവെച്ച് ഫെബ്രുവരി 14 പ്രണയദിനത്തിലായിരുന്നു വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടത്തിയത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പ്രണയദിനത്തിൽ മേഘ്നയ്ക്ക് പ്രത്യേകം സമ്മാനങ്ങളുമായാണ് ഡോൺ എത്തിയത്. തൃശൂർ സ്വദേശിയായ ഡോൺ ഒരു സ്വകാര്യകമ്പനിയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.

വിവാഹനിശ്ചയവും വിവാഹവും അടുത്തവർഷമുണ്ടാകുമെന്ന് മേഘ്ന അറിയിച്ചു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്, പ്രണയവിവാഹമല്ലെന്നും മേഘ്ന പറഞ്ഞു. എല്ലാ തരത്തിലും തന്നെ അംഗീകരിക്കുന്ന ഒരു കുടുംബത്തിലെ മരുമകളാകാനാണ് ഇഷ്ടമെന്ന് മേഘ്ന നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. ഇടക്കൊച്ചി സ്വദേശിയായ മേഘ്ന അമ്മയ്ക്കും അമ്മമ്മയ്ക്കുമൊപ്പമാണ് താമസം. അച്ഛൻ വിൻസെന്റ് ഗൾഫിലാണ്. ബാലതാരമായി എത്തിയ മേഘ്ന സീരിയലിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്.

Your Rating: