Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകൽ എൻജിൻ നന്നാക്കൽ, രാത്രി ഫാഷൻ ഷോ; ഇതു മിസ് വെനസ്വേല

Keysi Sayago . 23 സുന്ദരികളെ പിന്തള്ളി കെയ്സി സയാഗോ മിസ് വെനസ്വേല പട്ടം ചൂടിയതാകട്ടെ തന്റെ 23–ാം ജന്മദിനത്തിൽ.

പകൽ സമയം മെഷീൻ പണിയും നന്നാക്കലും രാത്രി ഫാഷൻ ഷോയും നടത്തിയ നീണ്ടു മെലിഞ്ഞ സുന്ദരി എൻജിനീയർക്ക് മിസ് വെനസ്വേല സുന്ദരിപ്പട്ടം. 23 സുന്ദരികളെ പിന്തള്ളി കെയ്സി സയാഗോ മിസ് വെനസ്വേല പട്ടം ചൂടിയതാകട്ടെ തന്റെ 23–ാം ജന്മദിനത്തിൽ. സൗന്ദര്യത്തിലും പ്രഫഷനിലും ഒരു പോലെ തിളങ്ങുന്ന മിസ് വെനസ്വേലയ്ക്ക് ലോകമെങ്ങും ആരാധകരാണ്. മിസ് വേൾഡ് മൽസരവേദിയിലെ സയാഗോയുടെ പ്രകടനം കാത്തിരിക്കുകയാണവർ.

ബുദ്ധിയുടെയും സൗന്ദര്യത്തിന്റെയും സുന്ദരമായ ഒത്തുചേരലാണു കെയ്സി സയാഗോ എന്നു മിസ് വെനസ്വേല മൽസരവേദിയിലെ ഓരോരുത്തരും തിരിച്ചറിയുകയായിരുന്നു. മെക്കാനിക്കൽ എൻജിനീയറാണ‌് സയാഗോ. സ്വന്തം ജോലിയിൽ അതിവിദഗ്ധയായതോടൊപ്പം ഫാഷൻ ഷോയും സൗന്ദര്യ മൽസരവുമൊക്കെ കൂടെക്കൂട്ടി സയാഗോ. 179 സെന്റീമീറ്ററാണ് ഉയരം, ഈ ഉയരം തന്നെയാണ് സൗന്ദര്യ മൽസര രംഗത്തേക്കു തന്നെ എത്തിച്ച ആദ്യ പടിയെന്നു സയാഗോ.

Keysi Sayago ബുദ്ധിയുടെയും സൗന്ദര്യത്തിന്റെയും സുന്ദരമായ ഒത്തുചേരലാണു കെയ്സി സയാഗോ എന്നു മിസ് വെനസ്വേല മൽസരവേദിയിലെ ഓരോരുത്തരും തിരിച്ചറിയുകയായിരുന്നു. മെക്കാനിക്കൽ എൻജിനീയറാണ‌് സയാഗോ.

പ്രഫഷനും ഫാഷനും ഒരുമിച്ചു കൊണ്ടുപോയപ്പോൾ ദിവസം 18 മണിക്കൂറിലേറെ നീളുന്ന ജോലിത്തിരക്ക്. രാവിലെ ഉണർന്നാലുടൻ ജിമ്മിൽ ഒരു മണിക്കൂർ. തിരിച്ചെത്തി ഫ്രഷായി ജോലി സ്ഥലത്തേക്ക്. മെക്കാനിക്കൽ എൻജിനീയറല്ലേ. ഉഗ്രൻ ജോലിത്തിരക്കാണവിടെ. വൈകിട്ട് തിരിച്ചെത്തിയാലുടൻ ഫാഷൻ ഷോ ഉൾപ്പെടെയുള്ള പരിപാടികൾക്കിറങ്ങും. കോസ്റ്റ്യൂം തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത് ജോലി കഴിഞ്ഞെത്തുന്ന സമയത്ത്. അർധരാത്രി കഴിഞ്ഞാകും ഫാഷൻ ഷോ വേദികൾ വിടുക. അത്യാവശ്യം ഉറക്കം കഴിഞ്ഞാൽ വീണ്ടും തിരക്കിലേക്ക്. ഈ തിരക്കാണു തന്റെ എനർജിയെന്നാണു സയാഗോ പറയുന്നത്.

സയാഗോ പ്രതീക്ഷയിലാണ്. ഏഴു മിസ് യൂണിവേഴ്സ് കിരീടങ്ങളും ആറു മിസ് വേൾഡ് കിരീടങ്ങളും തന്റെ പിൻഗാമികൾ രാജ്യത്തിനു വേണ്ടി നേടിയിട്ടുണ്ടല്ലോ എന്നാണു ന്യായം.