Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്ക് ചിത്രത്തിൽ നായികയ്ക്ക് 14 കിലോയുടെ സ്വർണ്ണകുപ്പായം !!

gold ഓം നമോ വെങ്കിടേശായയിലെ ഗാനരംഗത്തിലാണ് നായികയായ പ്രഗ്യ ജയ്സ്വാള്‍ 14 കിലോയുടെ സ്വർണ്ണ കുപ്പായം അണിഞ്ഞിരിക്കുന്നത്

സിനിമയിലാണെങ്കിലും യഥാർത്ഥത്തിൽ 14 കിലോയുടെ സ്വർണ്ണ കുപ്പായമണിഞ്ഞു നൃത്തം ചെയ്തിരിക്കുകയാണ് നായിക. തെലുങ്ക് ഭക്തി ചിത്രം ഓം നമോ വെങ്കിടേശായയിലെ ഗാനരംഗത്തിലാണ് നായികയായ പ്രഗ്യ ജയ്സ്വാള്‍ ഇത്രയും വില കൂടിയ കുപ്പായം അണിഞ്ഞിരിക്കുന്നത്. സ്വർണ്ണം കൊണ്ടു നെയ്‍ത ലെഹംഗ അണിഞ്ഞാണ് പ്രഗ്യ ഗാനരംഗത്തിലെത്തിയത്.

നാഗാര്‍ജുന നായകനാകുന്ന ഈ ചിത്രത്തിൽ അനുഷ്‌ക ഷെട്ടിയാണ് നായിക. കെ. ഭാര്‍ഗവേന്ദ്ര റാവുവാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരുപ്പതി വെങ്കിടേശ്വരന്റെ ഭക്തനായ ഹാത്തിരാം ബാബ എന്നയാളുടെ കഥയാണ് സിനിമയിൽ പറയുന്നത്.
 

Your Rating: