Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ മേക്ക്ഓവറിൽ നയൻസ്, ഒരു രക്ഷയുമില്ല!

Nayanthara നയൻ താര പുതിയ നിയമത്തിൽ

മനസിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ ആരും കരുതിയില്ല നയൻ താര എന്ന സുന്ദരി തെന്നിന്ത്യ മുഴുവനായി കീഴടക്കുമെന്ന്. പിന്നീട് മലയാളത്തിനൊരു ഷോർട്ട് ബ്രേക് നല്‍കി തമിഴകത്തും തെലുങ്കിലും കന്നടയിലുമൊക്കെ തിളങ്ങിയപ്പോഴും ആരാധകർ ഒറ്റസ്വരത്തിൽ പറഞ്ഞു മിടുക്കി തന്നെ ഈ നായികയെന്ന്. തിരക്കുകൾക്കിടയിലും മലയാളത്തെ മറക്കുന്നില്ലെന്നതു തന്നെയാണ് താരത്തെ ഇന്നും മലയാളികളുടെ പ്രിയനടിയായി നിലനിർത്തുന്നതിന്റെ പ്രധാന ഘടകം. എത്രയൊക്കെ തിരക്കിനിടയിലും മലയാളം മാടിവിളിച്ചാൽ ഓ‌ടിയെത്തും നയൻസ്.

Nayanthara നയൻ താര പുതിയ നിയമത്തിൽ

ഇപ്പോഴത്തെ വിശേഷം പുതിയ നിയമത്തിലെ താരത്തിന്റെ പുതിയ ലുക്കാണ്. ചിത്രം കണ്ടവരൊക്കെയും ഒരേ സ്വരത്തിൽ പറയുന്നു ഒരു രക്ഷയുമില്ലല്ലോ നയൻ താര. വീണ്ടും മെലിഞ്ഞു സുന്ദരിയായെന്നു മാത്രമല്ല നയൻസിന്റെ രൂപത്തിനും ഭാവത്തിനും ഇണങ്ങുന്ന വസ്ത്രധാരണവും മേക്അപ്പും ഒക്കെയാണ് പുതിയ നിയമത്തിലെ വാസുകിയെ കൂടുതൽ സുന്ദരിയാക്കുന്നത്. മൂക്കുത്തി കാലം തന്നെയാണിതെന്നു പറഞ്ഞാലും അദ്ഭുതമില്ല. കാരണം അടുത്തി‌ടെ പുറത്തിറങ്ങിയ സിനിമയിലെ നടിമാരെല്ലാം മൂക്കുത്തി സുന്ദരിമാരാണ്. ഒരിടയ്ക്ക് ഡയമണ്ടിന്റെ തീരെ കനം കുറഞ്ഞ മൂക്കുത്തിയാണ് ട്രെൻഡിങ് ആയിരുന്നതെങ്കിൽ ഇപ്പോൾ വലിപ്പം കൂടിയ ബ്ലാക്ക് മെറ്റൽ, വെള്ളി രൂപത്തിലുള്ള മൂക്കുത്തികളുമാണ് തരംഗമാകുന്നത്.

Nayanthara നയൻ താര പുതിയ നിയമത്തിൽ

വാസുകിയുടെ മൂക്കുത്തി ഇതുവരെ കണ്ടതുപോലൊന്നുമല്ല ഇത്തിരികൂടി സ്പെഷലാണ്. ഒരു വശത്തുമല്ല രണ്ടുവശത്തും മൂക്കു കുത്തിയ വെറൈറ്റി ലുക്കിലാണ് നയൻസ്. ഒരു വശത്തു കുറച്ചു വലിപ്പം കൂടിയ മൂക്കുത്തിയും മറുവശത്ത് അല്‍പം കനം കുറഞ്ഞ മൂക്കുത്തിയുമാണ് നയൻ താര ധരിക്കുന്നത്. ചുവപ്പിന്റെ മേളമാണ് ചിത്രത്തിൽ നിറയെ. എടുത്തു നിൽക്കുന്ന ചുവപ്പും പച്ചയും നീലയും വർണങ്ങളിൽ നയൻതാര കൂടുതൽ സുന്ദരിയായി. ചുവപ്പു വട്ടപ്പൊട്ടും കരിമഷിയെഴുതിയ മിഴികളുമെല്ലാം കഥകളി നർത്തകിയായ വാസുകിയുടെ സൗന്ദര്യം എടുത്തു കാണിക്കുന്നവയായിരുന്നു. സ്വർണത്തിന്റെ വർണങ്ങളല്ല ചിത്രത്തിൽ നയൻതാരയെ സുന്ദരിയാക്കിയ ആഭരണങ്ങളെന്നതും എടുത്തു പറയേണ്ടതാണ്.

Nayanthara നയൻ താര പുതിയ നിയമത്തിൽ

കറുത്ത ചരടിൽ തൂങ്ങിക്കിടക്കുന്ന ബ്ലാക്ക് മെറ്റലിന്റെ വലിയ ലോക്കറ്റും കനം കുറഞ്ഞ ബ്ലാക്ക് മെറ്റലിന്റെ തന്നെ വളകളും കമ്മലുമൊക്കെ ലാളിത്യം എടുത്തു കാണിക്കുന്നതിനൊപ്പം പ്രൗഢഗംഭീരവുമായിരുന്നു. ഒടുവിൽ സിനിമ കഴിഞ്ഞിറങ്ങുമ്പോഴും മായാതെ മനസിലുണ്ടാകും നെറ്റിയിൽ പരന്നു കിടക്കുന്ന വാസുകിയുടെ ചുവപ്പു സിന്ദൂരം. പേരിനു മാത്രം നിറുകയിൽ സിന്ദൂരപ്പൊട്ടണിഞ്ഞ ഫാഷൻ വന്നതിനിടയിലേക്ക് സീമന്ത രേഖയിൽ പടർന്നു കിടക്കുന്ന സിന്ദൂരത്തോടു കൂടിയ നായിക വ്യത്യസ്തമായെന്നു മാത്രമല്ല വാസുകിയുടെ തീക്ഷ്ണ ഭാവത്തെ ഒന്നുകൂടി കൂട്ടിയതു പോലെ തോന്നുകയും ചെയ്തു.

Nayanthara നയൻ താര പുതിയ നിയമത്തിൽ