Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്ന് കാത്തിരുന്ന് ആ ചുള്ളൻ എത്തി, നഷ്ടപ്രണയകഥ പറഞ്ഞ്!!!

D For Dance ആദിൽ ഇബ്രാഹിം

അങ്ങനെ കാത്തുകാത്തിരുന്ന് ‍ഡി ഫോർ ഡാൻസ് വന്നെത്തി.. മുമ്പത്തേതിലും വ്യത്യസ്ത കാഴ്ചകളും രുചിക്കൂട്ടുകളുമായി... ചുവടുകൾ കൊണ്ടു മാജിക്ക് തീർക്കുവാൻ ഭാഷാഭേദമന്യേ മത്സരാർഥികൾ എത്തിക്കഴിഞ്ഞു... സമൂഹത്തിൽ നിന്നും എന്നും പുറംതള്ളപ്പെട്ടു കിടക്കുന്ന ട്രാൻസ്ജെൻഡേഴ്സ് മുതൽ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസങ്ങളില്ലാതെ ഒന്നിച്ചൊരു ഉത്സവം തീർക്കുവാൻ ഡി ഫോർ ഡാൻസ് സീസൺ ത്രീ എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട കേളീ സ്റ്റാർ പേളീ മാണിയ്ക്കൊപ്പം അവതാരകനായെത്തുന്ന സൂപ്പർ ഹോട്ട് ഹീറോ തന്നെയാണ് ഇത്തവണത്തെ ഡിഫോർ ഡാൻസിലെ ഏറ്റവും വിശേഷം. നടനും മോഡലുമായ ആദിൽ ഇബ്രാഹിം ആദ്യത്തെ എപ്പിസോഡിൽ തന്നെ ആരാധക ഹൃദയങ്ങളിലിടം നേടിക്കഴിഞ്ഞുവെന്നു പറയാതെവയ്യ. പേളിയോടും യോജിക്കുംവിധത്തിൽ കുറിക്കുകൊള്ളുന്ന മറുപടിയും അവതരണ മികവുമെല്ലാം ആദിലിനെ കുടുംബസദസുകളുടെ പ്രിയപ്പെട്ടവനാക്കുമെന്ന് ഉറപ്പാണ്.

D For Dance ഡിഫോർ ഡാൻസ് വേദിയിൽ പ്രസന്ന മാസ്റ്റർ, ആദിൽ ഇബ്രാഹിം, പേളി മാണി, പ്രിയാമണി, നീരവ് ബാവ്‌ലേച

മാത്രമല്ല ആദ്യ എപ്പിസോഡിൽ തന്നെ വേദിയിൽ ഒരു നഷ്ടപ്രണയവും പരസ്യമായിരിക്കുകയാണ്. ബബ്ലി പേളിയുടെ പ്രണയമാണെന്നു തെറ്റിദ്ധരിക്കല്ലേ.. വേദിയിലെത്തിയില്ല അതിനുംമുമ്പു നമ്മു‌െട ആദിൽ തന്നെയാണ് ഈ പ്രണയകഥയിലെ ഹീറോ. ഇനി ഹീറോയിൻ ആരാണെന്നോ? പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രിയാമണി തന്നെ. ഒരു സ്കൂൾ കാലത്തെ വേദനിപ്പിയ്ക്കുന്ന ഓർമയായി ആദിൽ തന്നെ പങ്കുവയ്ക്കുകയാണ് തന്റെ പ്രണയത്തെ.

ഒരിടവേളയ്ക്കു ശേഷം വന്നെത്തിയതുകൊണ്ടും പൂർവാധികം ഊര്‍ജത്തോടെയാണ് വിധികർത്താക്കളും ഡി ഫോർ ഡാൻസിനെ വരവേറ്റത്. പ്രിയാമണിയുടെ സ്റ്റാർ ചലഞ്ചേഴ്സ് ടീമും നീരവ് ബാവ്‌ലേചയു‌ടെ സൂപ്പർ ഹീറോസും പ്രസന്ന മാസ്റ്ററുടെ മാസ്റ്റർ റോക്കേഴ്സുമെല്ലാം ഡിഫോർ ഡാൻസ് വേദി തകർത്തടുക്കുകയാണ്. കാത്തിരിക്കാം നൃത്തം കൊണ്ടു വിസ്മയം തീർക്കുന്ന അനേകം പുതിയ കലാകാരന്മാരുടെ പ്രകടനങ്ങള്‍ക്കായി.....

Your Rating: