Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവളാണ് ആ പുതിയ കറുത്തമുത്ത്!!

റിൻസി റിൻസി

എണ്ണകറുപ്പിന്റെ അഴകുള്ള കാർത്തു, മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രം. കാർത്തുവിന് ഇനി പുതിയമുഖം. റിൻസി. കറുത്തമുത്ത് സീരിയലിലെ നായിക പ്രേമിവിശ്വനാഥിന് പകരക്കാരിയായി വന്ന റിൻസിയുടെ വിശേഷങ്ങൾ.

റിൻസി കറുത്തമുത്ത് ആകുന്നതെങ്ങനെയാണ്?

കിഷോർചേട്ടനാണ് (കിഷോർസത്യ) എന്നെ കറുത്തമുത്താകാൻ വിളിക്കുന്നത്. കിഷോർ ചേട്ടന്റെ സുഹൃത്തും അഭിനയത്രിയുമായ സുരഭി എന്റെ സീനിയറായിരുന്നു. സരുഭി വഴിയാണ് കിഷോർ ചേട്ടന് എന്നെക്കുറിച്ച് അറിയുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ട് വിളിക്കുകയായിരുന്നു.

rincy-premi

കറുത്തമുത്താകാൻ ടെൻഷനുണ്ടായിരുന്നോ?

ഞാൻ ഷോട്ട്ഫിലിമിലും നാടകത്തിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സീരിയൽ ഇതാദ്യമായാണ്, അതും ഒരാൾ ചെയ്ത് ഇത്രവരെയാക്കിയ കഥാപാത്രം ഏറ്റെടുക്കുമ്പോൾ പ്രേക്ഷകർ സ്വീകരിക്കുമോയെന്ന് ടെൻഷനുണ്ടായിരുന്നു. പക്ഷെ പ്രേക്ഷകരുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

റിൻസി റിൻസി

റിൻസി ശരിക്കും കറുത്തിട്ടാണോ? വെളുത്തിട്ടാണോ?

ഞാൻ അത്ര കറുത്തിട്ടില്ല, എന്നാൽ അത്ര വെളുത്തിട്ടുമല്ല ഇരുനിറമാണ്.

ആദ്യമായി അഭിനയിക്കുന്ന കഥാപാത്രം ഇത്ര കറുത്തിട്ടായതിൽ വിഷമമുണ്ടോ?

ഏയ് വിഷമം ഒന്നുമില്ല, കറുത്തമുത്ത് കറുപ്പായതുകൊണ്ടല്ലേ ആളുകൾക്ക് ഇത്രയധികം ഇഷ്ടമായത്. കഥാപാത്രം ആവശ്യപ്പെടുന്നത് ചെയ്യാൻ സന്തോഷമേയുള്ളൂ.

പ്രേമിവിശ്വനാഥ് പ്രേമിവിശ്വനാഥ്

റിൻസിയെക്കുറിച്ച് കൂടുതൽ?

എന്റെ വീട് തിരുവനന്തപുരത്താണ്.അച്ഛന്റെയും അമ്മയുടെയും ഒറ്റമകളാണ്. കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും ഫൈൻ ആർട്സിൽ നിന്നും ബിരുദം കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.