Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സസ്പെൻസ് പൊളിച്ച് പേളിയുടെ രാജകുമാരൻ എത്തുന്നു !

Pearle Maney

ചുവടുകൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്ന മായിക ലോകവുമായി ഡി ഫോർ ഡാൻസ് ഒരിക്കൽക്കൂടി അരങ്ങത്തെത്തുകയാണ്. നൃത്തത്തെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരുമെല്ലാം ആവേശത്തോടെ കാത്തിരിക്കുകയാണ് ഡി ഫോർ ഡാൻസ് സീസൺ ത്രീ യ്ക്കായി. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പുത്തൻ നർത്തകരുടെ ഭാവപ്രകടനങ്ങൾക്കു വേണ്ടി മാത്രമല്ല തങ്ങൾ എന്നും നെഞ്ചോടു ചേർത്തു വച്ചിരിക്കുന്ന പ്രിയ വിധികർത്താക്കളായ പ്രിയാമണി, നീരവ് ബാവ്‍ലേച, പ്രസന്ന മാസ്റ്റർ എന്നിവർക്കൊപ്പം വ്യത്യസ്തമാർന്ന അവതരണത്തിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കിയ പേളി മാണിയെ കാണുവാൻ കൂടിയാണ് അവർ കാത്തിരിക്കുന്നത്.

ഇത്തവണത്തെ ഡിഫോർ ഡാൻസിനൊരു പ്രത്യേക വിശേഷവുമുണ്ട്. എന്താണെന്നല്ലേ? വഴക്കടിക്കാനും കൂട്ടുകൂടാനും കളി പറയാനുമെല്ലാം പേളി മാണിയ്ക്കൊപ്പം അവതാരകനായി എത്തുന്നത് മലയാളി കുടുംബ സദസുകള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു പുതിയമുഖം ആണ്. പേളി തന്നെ രാജകുമാരൻ എന്നു വിശേഷിപ്പിക്കുന്ന ആ സുന്ദരൻ ആരാണെന്നല്ലേ..? സസ്പെൻസ് പൊളിച്ച് ആ രാജകുമാരൻ ഡിത്രി വേദിയിലേക്കു വന്നെത്തുകയാണ്. കാത്തിരുന്നു കാണാം പുത്തൻ പരിവേഷവുമായെത്തുന്ന പുത്തൻ ഡിഫോർ ഡാൻസിന്റെ വിശേഷങ്ങൾ.....

Your Rating: