Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിൻസ് കോട്ട് വിത്ത് ഓവർലാപ്ഡ് ബട്ടൺ, പഴുതാര മീശ! നിവിന്റെ ന്യൂ ലുക്കിന് പിന്നിൽ

nivin

വനിത അവാർഡ്സ് 2017 പ്രൗഢഗംഭീരമായ കലാപരിപാടികളും ജനപ്രിയ അവാർഡുകളും കൊണ്ട് മാത്രമല്ല ശ്രദ്ധ നേടിയത്, പ്രിയതാരങ്ങളുടെ ഔട്ട്ലുക്കും അവാർഡ് നിശയ്ക്ക് മാറ്റ് കൂട്ടി. ‘പോപ്പുലർ ആക്ടർ’ ആയി വായനക്കാർ തെരഞ്ഞെടുത്ത നിവിൻ പോളിയുടെ ‘ന്യൂ ലൂക്ക്’ ഏറെ ചർച്ചയാവുകയും ചെയ്തു. സാധാരണ കാഷ്വൽ ഡ്രസ്സുകളിൽ പ്രത്യക്ഷപ്പെടുന്ന നിവിൻ ഇക്കുറി എത്തിയത് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ.

nivin-vfa

വിക്ടോറിയൻ സ്റ്റൈൽ ആന്റിക് ഗോൾഡ് ബട്ടൺസ് ഉള്ള കറുത്ത പ്രിൻസ് കോട്ട് അണിഞ്ഞ് പ്രത്യക തരത്തിൽ മീശയും വച്ചാണ് നിവിൻ എത്തിയത്. ഒപ്പം ലൈറ്റ് ബ്രൗൺ ഫോർമൽ ഷൂസ് അണിഞ്ഞെത്തിയ നിവിൻ ഇൻഡോ വെസ്റ്റേൺ ലുക്കിൽ കൂടുതൽ കൂളായിട്ടാണ് റെഡ് കാർപ്പെറ്റിലേക്ക് ചുവടുവച്ചത്. പ്രേമത്തിലെ നിവിന്റെ സ്റ്റൈൽ കേരളത്തിലെ യുവാക്കളെയെല്ലാം ഏറെ ആകർഷിച്ചിരുന്നു. കംഫർട്ടബിൾ കാഷ്വൽസിലും പാർട്ടി വെയറിലും ഒരു പോലെ തിളങ്ങുന്ന നായകൻ ഇത്തവണയും ആരാധകരെ നിരാശരാക്കിയില്ല.

nivin-pauly-vfa

2017 ലെ ജനപ്രിയ നടനുള്ള അവാർഡ് വാങ്ങാൻ വേദിയിൽ കയറിയ നിവിൻ അവതാരകരെപ്പോലും വിസ്മയിപ്പിച്ചു. പുതിയ മെയ്ക് ഓവറിലാണോ നിവിൻ എന്ന ചോദ്യമായിരുന്നു എല്ലാവർക്കും. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ‘സഖാവി’ന് വേണ്ടിയാണ് തന്റെ ഈ മീശ എന്ന് നിവിൻ പറഞ്ഞു. പക്ഷെ പുതിയ സ്റ്റൈലിന് ചേർന്ന രീതിയിലായിരുന്നു നിവിന്റെ വേഷവും. ‘ഇല ബൈ ജിഷ’ എന്ന പ്രമുഖ ബ്രാൻഡിൽ ഫാഷൻ ഡിസൈനർ ജിഷ കസ്റ്റം ഡിസൈൻ ചെയ്തതാണ് നിവിന്റെ ഈ വേഷം. ‘ഓവർലാപ്ഡ് പ്രിൻസ് കോട്ട് വിത്ത് വിക്ടോറിയൻ സ്റ്റൈൽ ബട്ടൺ’ എന്നാണ് നിവിന്റെ ഈ വ്യത്യസ്ത അറ്റയറിന്റെ പേര്.

ela-by-jisha ഫാഷൻ ഡിസൈനർ ജിഷ

നിവിന്റെ ഇപ്പോഴത്തെ സ്റ്റൈലിന് അനുസൃതമായി ഇൻഡോ വെസ്റ്റേൺ ഔട്ട്ഫിറ്റ് ജിഷ തയാറാക്കുകയായിരുന്നു. തന്റെ പുതിയ ലുക്ക് അവാർഡ് നിശയിൽ വന്നവർക്കെല്ലാം ഏറെ ഇഷ്ടമായി എന്നാണ് നിവിന്റെ പ്രതികരണം. പ്രമുഖ സെലിബ്രിറ്റികൾക്കെല്ലാം മികച്ച ഡിസൈനുകളൊരുക്കിയിട്ടുള്ള ജിഷ ബാംഗ്ലൂർ ബെയ്സ്ഡ് ഡിസൈനറാണ്. നിവിന്റെ നിർദേശ പ്രകാരം വനിത ഫിലിം അവാർഡ്സിന് ധരിക്കാൻ ജിഷ രണ്ട് മൂന്ന് വസ്ത്രങ്ങൾ നിവിനായി രൂപകൽപ്പന ചെയ്തിരുന്നു. ഇതിൽ നിന്നും നിവിൻ തന്നെ മനസിനിണങ്ങിയത് തിരഞ്ഞെടുക്കുകയായിരുന്നു. ബ്ലാക്ക് കളർ നിവിന്റെ നിർദേശമായിരുന്നുവെന്ന് ജിഷ പറയുന്നു.

കടപ്പാട് : വനിത ഓൺലൈൻ