Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുകുടെ ചിരിപ്പിക്കാന്‍ റിമി എത്തുന്നു, ഒന്നും ഒന്നും മൂന്ന് വീണ്ടും

Rimi Tomy റിമി ടോമി

മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടി 'ഒന്നും ഒന്നും മൂന്ന്' സെലിബ്രിറ്റി ചാറ്റ്ഷോ വീണ്ടും പ്രേക്ഷകരിലേയ്ക്കെത്തുന്നു. ഗായികയും നടിയുമായ റിമി ടോമി തന്നെയാണ് രണ്ടാം സീസണിലും അവതാരകയായെത്തുന്നത്. ഒന്നും ഒന്നും മൂന്ന് ആദ്യ ഘട്ടം പ്രമേയത്തിലെ വ്യത്യസ്ഥ കൊണ്ടും റിമി ടോമിയുടെ നർമത്തിൽ ചാലിച്ച അവതരണം കൊണ്ടും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ജയറാം, ദിലീപ്, ആസിഫ് അലി, ഷീല, കാവ്യാ മാധവൻ, പാർവതി തുടങ്ങിയ പ്രശസ്ത താരങ്ങൾ അതിഥികളായി ഒന്നും ഒന്നും മൂന്നിന്റെ ഒന്നാം ഭാഗത്തിൽ എത്തിയിരുന്നു. ഒപ്പം ബോളിവുഡ് കിങ് ഷാരൂഖ് ഖാനും താര സുന്ദരി ദീപിക പദുകോണും ആദ്യമായി ഒരു മലയാള ടെലിവിഷൻ ഷോയുടെ ഭാഗമാകുന്നതും ഒന്നും ഒന്നും മൂന്നിലൂടെയാണ്.

റിമി ടോമിയുടെ സന്ദർഭോചിതമായ നർമവും താരങ്ങൾക്കൊപ്പമുള്ള ഹാസ്യസംഭാഷണങ്ങളും കുസൃതി നിറഞ്ഞ കളികളുമെല്ലാം മറ്റു ചാറ്റ് ഷോകളിൽ നിന്നും ഒന്നും ഒന്നും മൂന്നിനെ വ്യത്യസ്തമാക്കുന്നു. ഒട്ടനവധി പുതുമകളാണ് ഒന്നും ഒന്നും മൂന്നിന്റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.

എങ്കിൽ, കുടുകുടെ ചിരിക്കാൻ തയ്യാറായിക്കോളൂ, പൊട്ടിച്ചിരിയുടെ മേളമൊരുക്കി നിങ്ങളുടെ പ്രിയതാരങ്ങളുമായി റിമി ടോമിയെത്തുന്നു ഒക്ടോബർ 23 മുതൽ എല്ലാ ഞായറാഴ്ചയും രാത്രി 9.30 ന് ഒന്നും ഒന്നും മൂന്ന് സീസൺ രണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.