Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലേബോയ് യുഗത്തിന് അന്ത്യം, ക്രിസ്റ്റി അവസാന ലക്കം നായിക!

christi

പ്ലേബോയ് അവസാന ലക്കം നായിക ആരെന്ന കാര്യത്തിൽ തീരുമാനമായി. ക്രിസ്റ്റി ഗാരെറ്റ് (26) പ്ലേബോയ് യുടെ അവസാന ലക്കത്തിന്റെ നടു പേജിൽ നഗ്നയായി പ്രത്യക്ഷപ്പെടും. ഇതോടെ പ്ലേബോയ് പ്രിന്റഡ് മാഗസിൻ യുഗത്തിന് അവസാനമാകും. അറുപതു വർഷം മുമ്പ് ഹ്യൂ ഹെഫ്നർ ആരംഭിച്ച മെൻസ് മാഗസിൻ പ്ലേബോയ് അടുത്ത വർഷം മാർച്ച് ലക്കത്തോടെ പ്രിന്റുചെയ്യുന്നത് അവസാനിപ്പിക്കുന്നതിനാണ് തീരുമാനം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

play-boy-1 Photo Courtesy - Playboy

1953ൽ ആരംഭിച്ച പ്ലേബോയ് മാഗസിനിൽ കവർ പേജിലെത്തിയത് ഹോളിവുഡിന്റെ എക്കാലത്തെയും രോമാഞ്ചമായിരുന്ന സാക്ഷാൽ മർലിൻ മൺറോ ആയിരുന്നു. പിന്നെ നടുപേജ് സങ്കൽപം പിറന്നതോടെ 1956ൽ മരിയൻ സ്റ്റഫോർഡ് ആദ്യ നടുപേജിലെ നഗ്നനായികയായെത്തി. ഇപ്പോൾ ചരിത്രമാകാൻ അവസാന നടുപേജിലേയ്ക്ക് അവസരമൊരുങ്ങിയിരിക്കുന്നത് ക്രിസ്റ്റ് ഗാരറ്റിനാണ്. ഈ ചരിത്ര നിയോഗത്തിൽ താൻ ആഹ്ലാദവതിയാണെന്ന് മോഡൽ ക്രിസ് ഗാരറ്റ് ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിനോടു പറഞ്ഞു.

play-boy-2 Photo Courtesy - Playboy
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.