Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലചിത്ര നായികയിൽ നിന്നും ഫുട്ബോൾ ഡയറക്ടർ പദവിയിലേക്ക് !

Sara സാറാ ടോമാസി

ക്യാമറക്കണ്ണുകൾക്കു മുന്നിൽ നഗ്നയായി അഭിനയിച്ച് പ്രശസ്തിയുടെ പടവുകള്‍ കയറിയ യുവതി... ഫുട്ബോൾ ക്ലബുമായി നീലചിത്ര നായികയ്ക്ക് എന്തു ബന്ധം? അറിയപ്പെടുന്ന നീലചിത്ര നായികയായ സാറാ ടോമാസി പക്ഷേ ഇനി അറിയപ്പെടുക അഡൽട്സ് ഓൺലി നായിക എന്ന പേരിലായിരിക്കില്ല മറിച്ച് ഫുട്ബോൾ ഡയറക്ടർ ആയിട്ടാണ്. സിനിമാകഥ പോലൊരു വഴിത്തിരിവാണ് മുപ്പത്തിനാലുകാരിയായ സാറയുടെ ജീവിതത്തിലും സംഭവിച്ചത്.

Sara Tommasi സാറാ ടോമാസി ക്ലബ് അംഗങ്ങളുമായി കരാറില്‍ ഒപ്പുവെയ്ക്കുന്നു

ഇറ്റാലിയൻ അമച്വർ ഫുട്ബോൾ ക്ലബായ മറുവിയത്തിന്റെ ഡയറക്ടർ സ്ഥനമാണ് സാറയേറ്റെടുത്തിരിക്കുന്നത്. ക്ലബുമായി സാറ രേഖകള്‍ ഒപ്പുവയ്ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. സാറ ഡയറക്ടർ പദവി മികച്ച രീതിയിൽ കൊണ്ടുപോകുമെന്ന് തങ്ങൾക്കു വിശ്വാസമുണ്ടെന്ന് ക്ലബംഗങ്ങള്‍ പറഞ്ഞു. മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയടക്കം നിരവധി പ്രശസ്തരുമായി അടുത്ത ബന്ധമുള്ളയാളാണ് സാറ. സുന്ദരിയും സാമര്‍ഥ്യവുമുള്ളയാളാണു താനെന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നും സിൽവിയോ ബെർലുസ്കോണി പറഞ്ഞിരുന്നുവെന്ന് സാറ പറഞ്ഞു. നേരത്തെ സൂപ്പർ ഫൂട്ബോൾ താരങ്ങളായ മരിയോ ബാലോട്ടെല്ലിയും റൊണാൾഡീഞോയുമായൊക്കെ സാറ പ്രണയത്തിലാണെന്നു വാർത്തകളുണ്ടായിരുന്നതു മാത്രമാണ് സാറയു‌ടെ ഏക ഫുട്ബോൾ ബന്ധം.

ട്വിറ്ററിൽ 96,000 ഫോളോവേഴ്സും ഇൻസ്റ്റാഗ്രാമിൽ 36,000 ഫോളോവേഴ്സുമുണ്ട് സാറയ്ക്ക്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.