മലയാളത്തിന്റെ ശാലീന ഭാവം സംയുക്തയെ മറന്നോ മലയാളികൾ? ഇല്ലെന്നതിന് ഉത്തരമാണ് പ്രാണ നടത്തിയ മൽസരത്തിൽ ഇഷ്ടതാരമായി സംയുക്ത തിരഞ്ഞെടുക്കപ്പെട്ടത്. നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണാ എന്ന സ്ഥാപനമാണ് വ്യത്യസ്തമായൊരു മൽസരവുമായി രംഗത്തെത്തിയത്. പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലെ നായികമാരുടെ ചിത്രങ്ങൾ പങ്കുവച്ച് അതിൽ സുന്ദരി ആരെന്നായിരുന്നു ചോദ്യം. കടുത്ത പോരാട്ടത്തിൽ സംയുക്ത തന്നെ ഇഷ്ടതാരമായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടു പിറകെ പേളി മാണിയും, മഞ്ജുവും സ്ഥാനം പിടിച്ചു. സംയുക്തയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പൂർണിമ പറഞ്ഞു. സിനിമയിൽ നിന്നും ഏറെക്കാലം വിട്ടുനിന്നിട്ടും സംയുക്ത തന്നെ തിരഞ്ഞെടുക്കപ്പെട്ടത് മലയാളികളുടെ ഇഷ്ടവും പ്രാണയുടെ വിജയവുമൊണെന്ന്. മത്സരത്തിലുണ്ടായിരുന്ന എല്ലാ നടിമാരും തന്റെ സുഹൃത്തുക്കളാണ്. അവർക്കും ഒപ്പം വോട്ടു ചെയ്തവർക്കും നന്ദിയറിയിക്കുന്നുവെന്നും പൂർണിമ മനോരമ ഓൺലൈനോട് പറഞ്ഞു.
പ്രാണായുടെ ഔട്ട്ഫിറ്റുകകളിൽ ഏറ്റവുമധികം ജനങ്ങളിലേക്കെത്തപ്പെട്ട വസ്ത്രമേതെന്നു കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ഇത്തരമൊരു മൽസരത്തിന് പിന്നിലെന്ന് പൂർണിമ പറയുന്നു. വോട്ട് ചെയ്ത പ്രേക്ഷകരിൽ നിന്നുള്ള വിജയിയെ ഇന്നു രാത്രി പ്രഖ്യാപിക്കും. വിജയിക്ക് സമ്മാനമായി നൽകുന്നതും പ്രാണയിൽ നിന്നും പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രം തന്നെയായിരിക്കും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.