Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലാഖയെപ്പോൽ കുഞ്ഞു രാജകുമാരി ഷാർലെറ്റ്

 Princess Charlotte: ഷാർലെറ്റ്

ബ്രിട്ടീഷ് രാജകുടുംബത്തിലെ വിശേഷങ്ങളെല്ലാം എന്നും വാർത്തയാണ്. വില്യം രാജകുമാരന്റെ‌ വിവാഹവും മൂത്ത പുത്രൻ ജോര്‍ജിന്റെ ജനനവും ഷാർലെറ്റിന്റെ ജനനവുമെല്ലാം മാധ്യമങ്ങൾ ആഘോഷിച്ചിട്ടുണ്ട്. രാജകുടുംബത്തിലെ ഇളംതലമുറക്കാരിയും വില്യം രാജകുമാരന്റെ പ്രിയപുത്രിയുമായ ഷാർലെറ്റിന്റെ പുതിയ ചിത്രങ്ങളാണ് ഓൺലൈനിൽ ഇപ്പോൾ വൈറലാകുന്നത്. ആറുമാസം പ്രായമുള്ള കുഞ്ഞു രാജകുമാരിയുടെ ചിത്രം പങ്കുവച്ചത് അമ്മ കെയ്റ്റ് തന്നെയാണ്.

 Princess Charlotte

നവംബറിൽ തങ്ങളുടെ ഭവനമായ ആൻമർ ഹാളിൽ വച്ചെടുത്തിരിക്കുന്ന ചിത്രമാണിത്.ഒരു ചിത്രം ക്യാമറയ്ക്കു വേണ്ടി പോസ് ചെയ്തിരിക്കുന്നതും മറ്റൊന്നു കളിപ്പാട്ടത്തിനൊപ്പം കളിയ്ക്കുന്നതുമാണ്. കസേരയിൽ പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കളിപ്പാട്ടത്തിനൊപ്പമിരിക്കുന്ന ഷാർലെറ്റ് മാലാഖക്കുട്ടിയെപ്പോലെ തോന്നിക്കും. കെയ്റ്റ് ഒരു അമച്വർ ഫോട്ടോഗ്രാഫർ കൂടിയാണ്. നേരത്തെ രണ്ടു വയസുകാരനായ ജോർജ് ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞനിയത്തി ഷാർലെറ്റിനൊപ്പമുള്ള ചിത്രങ്ങൾ കൊട്ടാരം പുറത്തുവിട്ടിരുന്നു. ഇതും ട്വിറ്ററിൽ വൻഹിറ്റായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.