Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഷാരടി എങ്ങും പോയതല്ല, ഉടൻ തിരിച്ചുവരും

pishu രമേഷ് പിഷാരടി, പിഷാരടിയെക്കുറിച്ച് ഇറങ്ങിയ ട്രോള്‍

കുടുംബപ്രേക്ഷകർക്കിടയിൽ ഹാസ്യപരിപാടികൾക്കു കൂടുതൽ പ്രചാരം ലഭിച്ചതിൽ രമേഷ് പിഷാരടിക്കു ചില്ലറ സ്ഥാനമല്ല ഉള്ളത്. ധര്‍മ്മജനും പിഷാരടിയും വേദിയിൽ അരങ്ങു തകർക്കുമ്പോൾ ആർത്താര്‍ത്തു ചിരിക്കുകയാവും സദസ്. പിന്നീടു സിനിമകളിൽ തിളങ്ങിയെങ്കിലും രമേഷ് പിഷാരടി എന്നും ജനമനസുകളിൽ നിൽക്കുന്നത് ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലൂടെയാണ്. ഉരുളയ്ക്കുപ്പേരി പോലെ മുകേഷിനും ആര്യയ്ക്കും ധർമ്മജനുമൊപ്പം തമാശകൾ കൊണ്ടു ബഡായി ബംഗ്ലാവിനെ പ്രൗഢമാക്കിയ ആ പിഷാരടി ഇപ്പോൾ എ​വിടെയാണെന്നാണു പ്രേക്ഷകരുടെ ചോദ്യം. പോയ എപ്പിസോഡിൽ പിഷാരടി ഉണ്ടായിരുന്നില്ലെന്നത് പ്രേക്ഷകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്.

pishu-1

സമൂഹമാധ്യമത്തിലാകെ ട്രോളുകളുടെ പെരുമഴയായിരുന്നു. പ്രതിഫലം കൂട്ടിച്ചോദിച്ചതോടെ താരത്തെ ചാനലിൽ നിന്നും പറഞ്ഞു വിട്ടതാണെന്നും പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് കാണാൻ തോന്നുന്നില്ലെന്നും പലരും പറഞ്ഞു. ഇതിനിടയിൽ സംഭവത്തിന്റെ സത്യമറിയാൻ പിഷാരടിയെ വിളിച്ചപ്പോഴാകട്ടെ ഫോൺ എടുത്തതു പിഷുവിന്റെ മാനേജരും. പിഷാരടി ഇല്ലാതിരുന്ന എപ്പിസോഡ് ചാനലിൽ പോയ സമയം മുതൽ ആ ഫോൺ നിർത്താതെ ചിലയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സത്യത്തിൽ ബഡായി ബംഗ്ലാവിനെ വിട്ടു പിഷാരടി എങ്ങും പോയിട്ടില്ല, കഴിഞ്ഞ സെപ്തംബർ 22ന് യുഎസ്എയിൽ ഒരു ഷോയ്ക്കു വേണ്ടി പോയതാണ് കക്ഷി. പോകുന്നതിനു മുമ്പായി വരുന്നതു വരേക്കുള്ള ബഡായി ബംഗ്ലാവിലേക്കുള്ള എപ്പിസോഡുകളെല്ലാം തീർത്തതാണ്. പക്ഷേ ആ സമയത്തു തന്നെയായിരുന്നു ഒപ്പത്തിന്റെയും പുലിമുരുകന്റെയും വിജയാഘോഷം പങ്കുവെക്കാനായി മോഹൻലാല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഡേറ്റു കിട്ടിയ സമയത്ത് മറ്റൊന്നും നോക്കാതെ വേറൊരു അവതാരകനെ വച്ചു പരിപാടി നടത്തിയതാണ്. പടങ്ങൾ ഹിറ്റായിരിക്കുന്ന ഈ അവസരത്തിൽ പിഷാരടിയെ കാത്തിരുന്നു പരിപാടി മാറ്റി വെച്ചിട്ടു കാര്യമില്ലല്ലോ- മാനേജർ പറയുന്നു.

pishu-2

ഇനി മറ്റൊന്നുകൂടി, താരം എന്നു തിരികെയെത്തും എന്ന് ആകാംക്ഷപ്പെടുന്നവർക്കായി അധികമൊന്നും വൈകാതെ നവംബർ അഞ്ചിനു തന്നെ പിഷാരടി തിരിച്ചെത്തുമെന്നും മാനേജർ അറിയിച്ചിട്ടുണ്ട്. എന്തായാലും ഇനി പിഷാര‌ടി ആരാധകർക്കു സമാധാനത്തോടെ ട്രോളുകളോടു ഗുഡ്ബൈ പറയാം.  

Your Rating: