Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുപ്പത്തിമൂന്നാം പിറന്നാൾ ലണ്ടനിൽ ആഘോഷിച്ച് രൺബീർ

Ranbeer Kapoor

ബോളിവുഡിലെ യുവതാരം രൺബീർ കപൂറിനു പിറന്നാൾ മധുരം. താരത്തിന്റെ മുപ്പത്തിമൂന്നാം പിറന്നാള്‍ ആണിന്ന്. ലണ്ടനിൽ കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രം ഏ ദില്‍ ഹേ മുശ്കിൽ എന്ന ചിത്രത്തിന്റെ സെറ്റിനിടയിലാണ് രൺബീർ പിറന്നാൾ ആഘോഷിച്ചത്. ഐശ്വര്യ റായ് ബച്ചനും അനുഷ്ക ശർമയുമാണ് ചിത്രത്തിലെ നായികമാർ. രൺബീർ കേക്ക് മുറിക്കുന്ന ചിത്രം കരൺ ജോഹർ ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കുകയും ചെയ്തു.. രൺബീറിന്റെ അമ്മ നീതു സിംഗ് കപൂറും അച്ഛൻ റിഷി കപൂറും സോഷ്യൽ മീഡിയ വഴി മകന് ആശംസകൾ നേർന്നിട്ടുണ്ട്.

Ranbeer Kapoor ഏ ദില്‍ ഹേ മുശ്കിൽ എന്ന ചിത്രത്തിന്റെ സെറ്റിനിടയിൽ പിറന്നാൾ ആഘോഷിക്കുന്ന രൺബീർ കപൂർ

2008ല്‍ സാവരിയയിലൂടെയാണ് രൺബീറിന്റെ ബോളിവുഡ് അരങ്ങേറ്റം. തുടർന്ന് വേക് അപ് സിദ്ദ്, റോക്ക്സ്റ്റാർ, ബർഫി, യേ ജവാനി യേ ദിവാനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും രൺബീർ തന്നെയായിരുന്നു നായകൻ. ഇതിനിടയിൽ ദീപികയുമായുള്ള പ്രണയവും തകർച്ചയുമെല്ലാം കഴിഞ്ഞു. ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിൽ കത്രീന കൈഫും രൺബീറും ഇണക്കുരുവികളാണെന്ന കാര്യം ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. ഇംതിയാസ് അലിയുടെ തമാശ, അനുരാഗ് ബസുവിന്റെ ജാഗാ ജാസൂസ് തുടങ്ങിയവയാണ് രൺബീറിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ,

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.