Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിച്ചിരിപ്പിക്കാന്‍ രഞ്ജിനിയും ജലജയും പിന്നെ റിമിയും

Renjini

കുടുകുടെ പൊട്ടിച്ചിരിപ്പിക്കുന്ന റിമിക്കൊപ്പം പ്രിയതാരങ്ങളും ഒന്നിക്കുന്ന ഒന്നും ഒന്നും മൂന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ്. ഇത്തവണത്തെ ഒന്നും ഒന്നും മൂന്നിൽ രണ്ടു നിത്യഹരിത നായികമാരുമായാണ് റിമി എത്തുന്നത്. ആരൊക്കെയാണെന്നല്ലേ? ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്ന, കോട്ടയം കുഞ്ഞച്ഛൻ എന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ രഞ്ജിനിയും എൺപതുകളിലെ ഹരമായ നിത്യഹരിത നായിക ജലജയുമാണത്.

ലാളിത്യം നിറഞ്ഞ ചിരിയോടെ തനിമലയാളിയായി ജലജയും സിനിമകളിൽ അഭിനയിച്ചിരുന്ന കാലത്തെ അതേ ആവേശത്തോടെയും ഉത്സാഹത്തോടെയും രഞ്ജിനിയും ഒപ്പം കിടിലൻ അവതരണവുമായി റിമിയും എത്തുമ്പോൾ അതൊരു ഒന്നൊന്നര താരവിരുന്നായിരിക്കും എന്നു പ്രത്യേകം പറയേണ്ടല്ലോ.
 

related stories
Your Rating: