Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഞ്ജലിന വിവാഹമോചനം തേടിയതിന് എന്തിന്? രഹസ്യം പുറത്ത്!

Brad-Pitt-and-Angelina-Jolie-4.jpg.image.784.410 സംഭവുമായി ബന്ധപ്പെട്ട് ബ്രാഡ് പിറ്റിനെ ചോദ്യം ചെയ്യാന്‍ പൊലീസ് കഴിഞ്ഞ ദിവസം ഹോളിവുഡ് ഹില്‍സിലുള്ള താരത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

ഹോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ദമ്പതിമാരായിരുന്നു ബ്രാഡ് പിറ്റും ആഞ്ജലിന ജോളിയും. ഹോളിവുഡില്‍ മാത്രമല്ല സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ആഞ്ജലിന തന്റെ സജീവപ്രവര്‍ത്തനങ്ങളിലൂടെ നിറഞ്ഞു നിന്നു. എന്നാല്‍ ആഞ്ജലിന വിവാഹമോചന കേസ് ഫയല്‍ ചെയ്തത് ഏവര്‍ക്കും ഒരു ഷോക്ക് ആയിരുന്നു. ലോകം മുഴുവന്‍ ഉറ്റു നോക്കി അതിന്റെ കാരണം. എന്നാല്‍ ഇപ്പോഴിതാ അത് വെളിപ്പെട്ടിരിക്കുന്നു. മകന്‍ മാഡോക്‌സുമായി ബ്രാഡ് പിറ്റ് നടത്തിയ വാഗ്വാദമാണ് ആഞ്ജലിനയെ വിവാഹമോചനത്തിലെത്തിച്ചത്.

JORDAN-SYRIA-UN-CONFLICT-JOLIE-REFUGEE

മാഡോക്‌സിനെ മോശം വാക്കുകളുപയോഗിച്ച് ബ്രാഡ് പിറ്റ് ചീത്ത പറഞ്ഞെന്നാണ് കേസ്. സംഭവം എഫ്ബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്റെ കുട്ടിയെ യാതൊരുവിധത്തിലും മോശമായ ചിത്രീകരിക്കുകയോ ചീത്ത പറയുകയോ ബ്രാഡ് പിറ്റ് ചെയ്തിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.  ആരോപണം കൃത്രിമമാണെന്നാണ് പിറ്റിന്റെ പക്ഷം.

15 വയസുകാരനായ മാഡോക്‌സിനെ പിറ്റ് തല്ലിയെന്ന് വരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഞ്ജലിനയ്ക്ക് മകനെന്നാല്‍ ജീവനാണ്. അതാണ് ബന്ധം വേര്‍പിരിയലിലേക്ക് നയിച്ചതെന്നാണ് വാര്‍ത്ത. വിമാനത്തില്‍ വെച്ചാണ് പിറ്റ് കുട്ടിയെ ശകാരിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നും ആരോപണമുയരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണെന്നാണ് വാദം. 

angelina

സംഭവുമായി ബന്ധപ്പെട്ട് ബ്രാഡ് പിറ്റിനെ ചോദ്യം ചെയ്യാന്‍ പൊലീസ് കഴിഞ്ഞ ദിവസം ഹോളിവുഡ് ഹില്‍സിലുള്ള താരത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ജോളിയും കുട്ടികളും ഇപ്പോള്‍ വാടകയ്ക്ക് മറ്റൊരു വീട്ടിലാണ് താമസം. 

Your Rating: