ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ കല്യാണ സീസൺ തുടരുകയാണ്. ബാച്ചിലർ ലൈഫിനോടു ഗുഡ്ബൈ പറയുന്ന ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലേക്കിതാ ഒടുവിലായി റോബിൻ ഉത്തപ്പയും ഇന്ത്യൻ പേസർ ധവൽ കുല്‍ക്കർണിയും. റോബിന്റെ മണവാട്ടിയായി എത്തുന്നതും ഒരു കായിക താരമാണ്. ടെന്നീസ് സുന്ദരി ശീതൾ ഗൗതം ആണ് റോബിന്റെ പ്രതിശ്രുതവധു.ഇന്നലെ നടന്ന വിവാഹച്ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് സുന്ദരി ജൂഹിചൗള ക്രിക്കറ്റ്താരം ഇർഫാന്‍ പട്ടാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ദീർഘനാളത്തെ പ്രണയത്തിനു ശേഷം ഇക്കഴിഞ്ഞ നവംബറിലാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്.
ഫാഷൻ കോർഡിനേറ്റർ ആയ ശ്രദ്ധ ഖർപുഡെയെയാണ് ധവൽ വിവാഹം കഴിച്ചത്. മുംബൈയില്‍ വച്ചു നടന്ന വിവാഹ ചടങ്ങ് തീർത്തും സ്വകാര്യമായിരുന്നു. കുൽക്കർണിയും ശ്രദ്ധയും മഹാരാഷ്ട്ര സ്റ്റൈലിലുള്ള പരമ്പരാഗത വസ്ത്രമണിഞ്ഞാണ് എത്തിയത്.