Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാരംഗിന് രോഹിത് നൽകിയ സമ്മാനം

Gagan Narang രോഹിത് ശർമ തന്റെ കൈയൊപ്പു ചാർത്തിയ ക്രിക്കറ്റ് ബാറ്റ് ഷൂട്ടർ ഗഗൻ നാരംഗിന് സമ്മാനിക്കുന്നു

റിയോ ഒളിംപിക്സിലെ ഇന്ത്യൻ മെഡൽ പ്രതീക്ഷകളിൽ പ്രധാനിയായ ഷൂട്ടർ ഗഗൻ നാരംഗിന് സ്നേഹത്തിൽ ചാലിച്ചൊരു സമ്മാനം കിട്ടി. ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണറും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ രോഹിത് ശർമയാണ് തന്റെ കൈയൊപ്പു ചാർത്തിയ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചത്. ഒളിംപിക്സിനൊരുങ്ങുന്ന എല്ലാ ഇന്ത്യൻ താരങ്ങളോടുമുള്ള സ്നേഹവും ആശംസയുമറിയിച്ചുകൊണ്ടാണ് രോഹിത് നാരംഗിന് ഉപഹാരം നൽകിയത്. ഗോ ഫോർ ദ ഗോൾഡ് എന്നാണ് ബാറ്റിൽ രോഹിത്തിന്റെ ആഹ്വാനം.

പുണെ ഇന്റർനാഷനൽ സ്പോർട്സ് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു രോഹിതും നാരംഗും. ‘കായികതാരമെന്ന നിലയിൽ തിളങ്ങണമെങ്കിൽ ഒരുപാട് കഠിനാധ്വാനവും അർപ്പണമനോഭാവവും വേണം. ഓരോ തവണയും കൂടുതൽ മെച്ചപ്പെടണമെന്ന വാശി വേണം. എന്റെ അനുഭവത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് അതാണ്’– രോഹിത് പറഞ്ഞു. ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ ജേതാവായ നാരംഗ് കോമൺവെൽത്ത് ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടിയ താരമാണ്. 2006ലും 2010ലുമായി കോമൺവെൽത്ത് മൽസരങ്ങളിൽനിന്ന് 10 സ്വർണമെഡലാണ് നാരംഗ് കരസ്ഥമാക്കിയത്. ഓഗസ്റ്റ് അഞ്ചു മുതൽ ബ്രസീലിലെ റിയോയിലാണ് ഒളിംപിക്സ് മൽസരങ്ങൾ ആരംഭിക്കുന്നത്. 

related stories
Your Rating: