ക്രിക്കറ്റ് താരങ്ങളുടെ വിവാഹക്കാലം ആയിരുന്നു ഈ വർഷമെന്നു പറഞ്ഞാൽ ഒട്ടും അതിശയിക്കാനില്ല. ഹർഭജൻ സിംഗിനും യുവരാജ് സിംഗിനും ദിനേശ് കാർത്തിക്കിനും പിന്നാലെയിതാ മറ്റൊരു സൂപ്പർ ക്രിക്കറ്റർ കൂടി വിവാഹിതനായിരിക്കുകയാണ്. ഇന്ത്യയുടെ സൂപ്പർ ബാറ്റ്സ്മാൻ രോഹിത് ശർമയാണ് ബാച്ചിലർ ക്രിക്കറ്റർ സ്ഥാനത്തു നിന്നും ഔട്ടായ അവസാന ക്രിക്കറ്റർ. മുംബൈയിൽ വച്ച് റിതിക സജ്ദേഹ് എന്ന സുന്ദരിയുടെ കഴുത്തിൽ മിന്നു ചാർത്തുമ്പോൾ ഇരുവരുടെയും ഏറെനാളത്തെ പ്രണയത്തിനാണ് സാഫല്യമായത്. ബാന്ദ്രയിലെ ഫൈവ്സ്റ്റാർ ഹോട്ടലിലായിരുന്നു വിവാഹചടങ്ങുകൾ.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ ഭാര്യ അഞ്ജലിയ്ക്കൊപ്പമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, സുരേഷ് റെയ്ന, ഉമേഷ് യാദവ് എന്നീ ക്രിക്കറ്റ് താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു. ഈ വർഷം ആദ്യമാണ് രോഹിത്-റിതിക വിവാഹനിശ്ചയം നടന്നത്. പ്രശസ്ത ഡിസൈനറായ രാഘവേന്ദ്ര റാത്തോർ രൂപകൽപന ചെയ്ത പരമ്പരാഗത വസ്ത്രമാണ് വിവാഹദിനത്തിൽ രോഹിത് ധരിച്ചത്. മുംബൈയിൽ അറിയപ്പെടുന്ന സ്പോർട്സ് മാനേജറാണ് റിതിക.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.