Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞു തൈമൂറിന്റെ സുന്ദരൻ പെയിന്റിങുമായി സെയ്ഫ് അലിഖാൻ

taimur തൈമൂറിന്റെ പെയിന്റിങുമായി സെയ്ഫ് അലിഖാൻ

ഡിസംബര്‍ 20ന് കുഞ്ഞു ജനിച്ചതും തൈമൂർ എന്ന് പേരിട്ടതും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും എല്ലാം കെട്ടടങ്ങി സ്വൈര്യ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞു ബോളിവുഡ് സൂപ്പർ ഹീറോ സെയ്ഫ് അലിഖാനും ഭാര്യയും ബോളിവുഡ് നടിയുമായ കരീന കപൂറും. തൈമൂര്‍ അലി ഖാന്‍ പട്ടൗഡി എന്ന കൊച്ചു സുന്ദരനാകട്ടെ അച്ഛനമ്മമാരുടെ അരുമയായി വളരുകയുമാണ്. 

കുഞ്ഞിന്റെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾ എല്ലാം സെയ്‌ഫ് തള്ളിക്കളഞ്ഞു. ഇതിനിടെ താരദമ്പതികൾ പുറത്തുവിട്ട തൈമൂറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഒരു ചെറിയ ഇടവേളക്ക് ശേഷം കുഞ്ഞു തൈമൂർ വീണ്ടും ചർച്ചയാകുകയാണ്. അതിനു കാരണമാകുന്നതോ സെയ്ഫിന്റെ കയ്യിലുള്ള  കുഞ്ഞു തൈമൂറിന്റെ പെയിന്റിങ്ങും. 

മകന്റെ മനോഹരമായ ചിത്രവുമായി നില്‍ക്കുന്ന ഫോട്ടോ സഹോദരി സോയ അലി ഖാനാണ് പുറത്തു വിട്ടത്. പേപ്പറിലെ പെന്‍സില്‍ സ്‌കെച്ചില്‍ കൃത്യമായി തൈമൂറിനെ പകര്‍ത്തിയിരിക്കുന്നു. കുഞ്ഞുമൊത്ത് യാത്രകളിൽ മുഴുകിയിരിക്കുകയാണ് താരകുടുംബം. കുഞ്ഞു തൈമൂറിനെ പോലെ പെൻസിൽ പെയിന്റിങ്ങും സുന്ദരം എന്നാണ് ആരാധകരുടെ ഭാഷ്യം.