Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കുമുണ്ട് ചില മോഹങ്ങൾ; സാനിയ

Sania Mirza ഇന്ത്യ ഇന്റർനാഷണൽ ജുവൽറി വീക്ക് റാമ്പിൽ ചുവടുവെയ്ക്കുന്ന സാനിയ

ഒരു കായികതാരത്തിന് ആഭരണങ്ങൾ പാടില്ലെന്നുണ്ടോ ? ചോദിക്കുന്നത് ഇന്ത്യയുടെ ഹോട്ട് ടാലന്റഡ് ലേഡി സാനിയ മിർസ. ഞാനൊരു സാധാരണ പെൺകുട്ടിയാണ്. ആഭരണങ്ങളിൽ ക്രേസിയായവൾ. മറ്റെല്ലാ പെൺകുട്ടികളെയും പോലെ അണിഞ്ഞൊരുങ്ങാൻ എനിക്കും ഇഷ്ടമാണ്.

ഇന്ത്യ ഇന്റർനാഷണൽ ജുവൽറി വീക്കിൽ റാമ്പിൽ ചുവടുവെക്കുകയായിരുന്നു സാനിയ. പ്രശസ്ത ആഭരണഡിസൈനർ മോണി അഗർവാളിന്റെ സൊഹ്റാക്ഷി ബ്രാൻഡിനു വേണ്ടിയാണ് സാനിയ റാമ്പിലെത്തിയത്. പർപ്പിൾ നിറത്തിലുള്ള സാരിയുടുത്ത് കഴുത്തുനിറഞ്ഞുകിടക്കുന്ന നെക്ലേസുമണിഞ്ഞെത്തിയ സാനിയ പതിവുപോലെതന്നെ കയ്യടിനേടി. 

കായികതാരമാണെന്നു കരുതി ആഗ്രഹങ്ങളും മോഹങ്ങളും ഇല്ലാത്ത വ്യക്തിയല്ല ഞാൻ. മറ്റേതൊരു പെണ്ണിനെപോലെയും ആഭരണങ്ങളിട്ട് അണിഞ്ഞൊരുങ്ങി നടക്കാൻ എനിക്കും മോഹമുണ്ടാകാറുണ്ട്. ഇന്ത്യയിൽ നിന്ന് ഗ്രാൻഡ്സ്ളാം കിരീടം നേടുന്ന ആദ്യവനിതാതാരം എന്ന പദവിയോടെ കായികലോകത്തെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഇരുപത്തെട്ടുകാരിയായ സാനിയ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.