Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീരിയലിൽ നിന്നും ഒഴിവാക്കിയത് മന:പ്പൂർവമെന്ന് പ്രേമി വിശ്വനാഥ്

Premi Viswanath

അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിൽ നിന്നും മുന്നറിയിപ്പൊന്നും നൽകാതെ തന്നെ മനപ്പൂർവം ഒഴിവാക്കുകയായിരുന്നുവെന്ന് സീരിയൽ നടി പ്രേമി വിശ്വനാഥ്. സീരിയലിൽ നിന്നും താൻ മനപ്പൂർവം മാറിയെന്നാണ് പ്രേക്ഷകർ ധരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. ഒരുപാടു പേരുടെ ചോദ്യങ്ങൾ കൊണ്ടാണ് ഫേസ്ബുക്കിലൂടെ മറുപടി നൽകുന്നതെന്നും പ്രേമി.

കറുത്തമുത്ത് സീരിയലിൽ എനിക്ക് പകരം ഇപ്പോൾ പുതിയ ഒരു ആളാണ്. അതിൽ നിന്ന് ഞാൻ മനപൂർവ്വം മാറി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ സത്യം അതല്ല. കറുത്തമുത്ത് ടീം എന്നെ മനപൂർവ്വം മാറ്റിയതാണ്.-പ്രേമി പറയുന്നു.

കറുത്തമുത്തിൽ ഞാൻ വളരെ സജീവമായി ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഞാൻ ഉണ്ടാവേണ്ട രംഗങ്ങൾ അവർ ഒഴിവാക്കി. അങ്ങനെ 2 മാസം വർക്ക്‌ ഒന്നുമില്ലാതെ വീട്ടിലിരിക്കവേ മറ്റൊരു ചാനലിലെ പരിപാടിയിൽ അവസരം ലഭിക്കുകയായിരുന്നു. താൽകാലികമായി അതിൽ ജോയിൻ ചെയ്തപ്പോഴാണ് കറുത്തമുത്ത് ടീം സീരിയലിൽ നിന്നും ഒഴിവാക്കിയ കാര്യം പറഞ്ഞത്. സത്യത്തിൽ അവർ തന്നെ നേരത്തെ ഒഴിവാക്കിയിരുന്നുവെന്നും എന്നാൽ മറ്റൊരു ചാനലിലെ പരിപാടിയിൽ തന്നെ കണ്ടപ്പോൾ, അത് ഒരു കാരണമാക്കി അവർ ഒഴിവാക്കിയ കാര്യം അറിയിക്കുകയായിരുന്നുവെന്നും പ്രേമി പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.