Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല പാതിയ്ക്കു നന്ദി പറഞ്ഞ് കിങ്ഖാന്‍

sharukh-gowri

സിനിമാ തിരക്കുകളിലും കുടുംബത്തിനെ വിട്ടൊരു കളിയില്ല ബോളിവുഡിന്റെ കിങ്ഖാൻ ഷാരൂഖ് ഖാന്. സിനിമാ സെറ്റുകളില്‍ നിന്നൊരിടവേള കിട്ടിയാൽ പറക്കും മക്കൾക്കും ഭാര്യയ്ക്കും ഒപ്പം ആഘോഷിക്കാൻ. മാത്രമല്ല തന്റെ ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും ആരാധകരോടു പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോൾ ഇരുപത്തി നാലു വർഷത്തെ സുദീർഘ വിവാഹ ജീവിതത്തിന് ഭാര്യ ഗൗരി ഖാനു നന്ദി പറയുകയാണ് ഷാരൂഖ്. നീണ്ട വിവാഹജീവിതത്തിൽ തനിക്കു നൽകിയ സ്നേഹത്തിനും ക്ഷമയ്ക്കും സ്ഥിരോത്സാഹത്തിനുമൊക്കെ ഒരുപാട് നന്ദിയുണ്ടെന്ന് ട്വിറ്റർ വഴിയാണ് അദ്ദേഹം കുറിച്ചത്.

നിങ്ങളുടെ എല്ലാ ആശംസകൾക്കും നന്ദി. പക്ഷേ നന്ദി ഗൗരി കാരണമാണ്, 32 വർഷത്തെ സ്ഥിരോത്സാഹത്തിനും വിട്ടുവീഴ്ച്ചകൾക്കും സ്നേഹത്തിനും പിന്നെ മൂന്നു കുട്ടികളെ നൽകിയതിനും എന്നാണ് ഷാരൂഖ് ട്വിറ്ററിൽ കുറിച്ചത്. എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ 1991ലാണ് ഷാരൂഖ് ഗൗരിയെ വിവാഹം കഴിക്കുന്നത്. പതിനെട്ടുകാരൻ അയാൻ പതിനഞ്ചുകാരി സുഹാന രണ്ടു വയസുകാരൻ അബ്റാം എന്നീ മൂന്നു മക്കളാണ് ഈ താരതമ്പതികൾക്കുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.