Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടോ ഷാഹിദിന്റെ ലിറ്റിൽ പ്രിൻസസിനെ?

shahid ഷാഹിദും ഭാര്യ മിറയും മകൾ മിഷയ്ക്കൊപ്പം

പ്രശസ്ത ബോളിവുഡ് താരം ഷാഹിദ് കപൂർ വിവാഹിതനായതും മകൾ ജനിച്ചതുമെല്ലാം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കണ്ടത്. എന്നാൽ എല്ലാവരും പ്രതീക്ഷിച്ചതു പോലെ കുഞ്ഞുമൊത്തുള്ള ഷാഹിദിന്റെ ചിത്രങ്ങൾ അധികം ലഭിച്ചില്ല. ഈ വിഷമത്തിൽ ഇരിക്കുമ്പോഴാണ് അവിചാരിതമായി മുംബൈ വിമാനത്താവളത്തിൽ ഷാഹിദ് കപൂറും മകളും എത്തുന്നത്. 

ആരാധകർ ആഗ്രഹിച്ചതു പോലെ തന്നെ ഷാഹിദും ഭാര്യ മിറ രാജ്പുത്തും മകൾ മിഷയും കാമറയ്ക്കു മുന്നിൽ കുടുങ്ങി. മിറയ്ക്കൊപ്പം നടക്കുന്ന ഷാഹിദിന്റെ ചുമലിൽ കിടന്നു കുഞ്ഞു മിഷ നല്ല ഉറക്കമായിരുന്നു. രണ്ടു മാസം പ്രായമുള്ള മിഷയെ സോഷ്യൽ മീഡിയയുടെ കണ്ണുകൾക്ക് ഇതുവരെ ഷാഹിദ് പിടി നൽകിയിരുന്നില്ല. ഒടുവിൽ അൽപം കാത്തിരുന്നിട്ടാണെങ്കിലും പ്രിയതാരത്തിന്റെ കുഞ്ഞിനെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകർ. കറുത്ത കാഷ്വൽ വസ്ത്രങ്ങളും കട്ടിക്കണ്ണടയും ധരിച്ച ഷാഹിദ് ഒരച്ഛന്റെ രൂപഭാവത്തിൽ കൂടുതൽ സുന്ദരനായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.

Your Rating: