Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൻ, ഷാരൂഖാനെ കടത്തിവെട്ടുമോ?

Aryan Khan with Abram Khan

ഇരുപത്തിമൂന്നു വർഷമായി ബോളിവുഡിന്റെ ബാദ്ഷാ ആയി തിളങ്ങുന്ന ഷാരൂഖ് ഖാൻ സമൂഹമാധ്യമങ്ങളിലൂടെ ആരാ‌ധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന താരമാണ്. അടുത്തിടെയാണ് ട്വിറ്ററിൽ പതിമൂന്നു മില്യൺ ആരാധകർ കടന്നതിന്റെ സന്തോഷം വിഡിയോസഹിതം ഷാരൂഖ് ട്വിറ്ററിലൂടെത്തന്നെ പങ്കുവച്ചത്. കുടുംബത്തിനൊപ്പവും ഷൂട്ടിങ് ലൊക്കേഷനിലെയുമെല്ലാം ചിത്രങ്ങൾ അദ്ദേഹം ആരാധകരിലേക്കെത്തിക്കാറുണ്ട്. ഇപ്പോൾ ഷാരൂഖിന്റെ ട്വിറ്ററിൽ ട്രെൻഡിങ് ആവുന്നത് മക്കളുടെ ഒരു വ്യത്യസ്ത ചിത്രമാണ്. മൂത്ത മകൻ ആര്യൻ ഖാനും ഇളയ മകൻ അബ്റാമും ഒന്നിച്ചുള്ള ചിത്രമാണത്. ഇരുവരും സെൽഫിയ്ക്കു പോസു ചെയ്യുന്ന ചിത്രമാണെന്നു ധരിക്കല്ലേ, അബ്റാമിനെ തലകീഴായി പിടിച്ചിരിക്കുന്ന വല്യേട്ടൻ ആര്യൻറെ ചിത്രമാണ് വൈറലാകുന്നത്.

ജനിച്ചയന്നു മുതൽതന്നെ സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരവുമാണ് അബ്റാം. എന്തായാലും കുഞ്ഞു അബ്റാം, ചേട്ടൻറെ കുസൃതികൾ ആസ്വദിക്കുക തന്നെയാണെന്ന് ചിത്രം കണ്ടാൽ അറിയാം. ഫാൻ, റയീസ്, ദിൽവാലേ തുടങ്ങിയ ചിത്രങ്ങളാണ് ഷാരൂഖിന്റേതായി പുറത്തു വരാനിരിക്കുന്നവ. 1991ൽ ഗൗരിയെ വിവാഹം ചെയ്ത ഷാരൂഖിന് പതിനേഴു വയസുകാരൻ ആര്യനും, പതിനഞ്ചുകാരി സുഹാനയും, രണ്ടുവയസുകാരൻ അബ്റാമും അടക്കം മൂന്നു മക്കളാണുള്ളത്.